ഇഐഎ; അഭിപ്രായം അറിയിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

Web Desk

ദില്ലി

Posted on August 11, 2020, 9:28 am

കേന്ദ്രസർക്കാർ പുറത്തിറക്കിയ പരിസ്ഥിതി ആഘാത പഠനം ( ഇഐഎ- 2020) കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നു. ഇന്ന് വൈകുന്നേരം വരെ കിട്ടുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിശോധിച്ചാകും അന്തിമ വിജ്ഞാപനം ഇറക്കുക.

ഇതുവരെ നാലര ലക്ഷത്തിലധികം കത്തുകളാണ് പരിസ്ഥിതി മന്ത്രാലയത്തിന് കിട്ടിയത്. മാർച്ച് 23നാണ് പരിസ്ഥിതി ആഘാത പഠനത്തിനുള്ള നിർദ്ദേശങ്ങളിലെ ഭേദഗതിക്കായുള്ള കരട് വിജ്ഞാപനം തയ്യാറാക്കിയത്.

ഏപ്രിൽ 11നാണ് കരട് വിജ്ഞാപനം പൊതുജനങ്ങളുടെ അഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചത്. കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളിൽ കൂടി പ്രസിദ്ധീകരിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടണമെന്ന നിർദ്ദേശങ്ങൾ മന്ത്രാലയം അംഗീകരിച്ചിട്ടില്ല. ഇമെയിൽ വഴിയും അഭിപ്രായം അറിയിക്കാം. വിഷയത്തിൽ കേരള സർക്കാർ ഇന്ന് നിലപാടറിയിക്കും.

Eng­lish sum­ma­ry; EIA; the dead­line to com­ment ends today

You may also like this video;