ബലിപെരുന്നാള്‍ ആഘോഷം പ്രോട്ടോക്കോള്‍ പാലിച്ച്; മുഖ്യമന്ത്രി

Web Desk

തിരുവനന്തപുരം

Posted on July 23, 2020, 7:29 pm

സംസ്ഥാനത്ത് ബലിപെരുന്നാൾ ആഘോഷം നടക്കുക കോവിഡ് പ്രോട്ടോക്കോൾ പാലിച്ചെന്ന് മുഖ്യമന്ത്രി. മുസ്ലീം മതനേതാക്കളുമായി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തിയതിന് പിന്നാലെയാണ് ബലിപെരുന്നാൾ ആഘോഷത്തിന് പാലിക്കേണ്ട നിർദ്ദേശങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചത്. സർക്കാരിന് എല്ലാ പിന്തുണയും നേതാക്കൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. പരമാവധി ആഘോഷങ്ങൾ ചുരുക്കി ചടങ്ങുകൾ മാത്രം നിർവ്വഹിക്കുക എന്ന ധാരണയാണ് ഉണ്ടായിരിക്കുന്നത്. പെരുന്നാൾ നമസ്‍ക്കാരത്തിന് പള്ളികളിൽ മാത്രം സൗകര്യം ഏർപ്പെടുത്താമെന്നാണ് ഉയർന്നുവന്ന അഭിപ്രായം.

പൊതു സ്ഥലങ്ങളിൽ ഈദ് ഗാഹ് ഉണ്ടായിരിക്കുന്നതല്ല. സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണം. പരമാവധി നൂറുപേർ, അതിൽ അധികം ആളുകൾ പാടില്ലെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. ബലികർമ്മവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ നടത്തുന്നവർക്ക് കോവിഡ് ടെസ്റ്റ് നടത്താനും ധാരണായിട്ടുണ്ട്. ടൗണിലെ പള്ളികളിൽ അപരിചിതരും മറ്റും എത്തുന്നത് ഒഴിവാക്കാനുള്ള ശ്രദ്ധയുണ്ടാകണം. നേരത്തെ തുറക്കാതിരുന്ന പള്ളികളിൽ അതേനില തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Eng­lish sum­ma­ry; eid al adha cel­e­bra­tions

You may also like this video;