14 June 2025, Saturday
KSFE Galaxy Chits Banner 2

Related news

June 7, 2025
June 7, 2025
March 31, 2025
February 14, 2025
February 9, 2025
July 9, 2024
June 18, 2024
April 11, 2024
April 10, 2024
April 10, 2024

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഈദ് ആഘോഷിച്ചു

Janayugom Webdesk
ഷാർജ
June 18, 2024 7:40 pm

ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ബലി പെരുന്നാൾ ആഘോഷം കൾച്ചറൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി ഹാളിൽ  നടന്നു. അസോസിയേഷൻ ആക്ടിംഗ് പ്രസിഡണ്ട് പ്രദീപ് നെന്മാറയുടെ അദ്ധ്യക്ഷതയിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ പാസ്‌പോർട്ട് വിഭാഗം കോൺസൽ സുനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു. ട്രഷറർ ഷാജി ജോൺ,ജോയിന്റ് ട്രഷറർ പി.കെ.റെജി എന്നിവർ ആശംസാ പ്രസംഗം നടത്തി.

കൾച്ചറൽ കമ്മിറ്റി കൺവീനർ കെ ടി നായർ ആമുഖ പ്രഭാഷണവും മാസ്റ്റർ മുഹമ്മദ് റമിൻ ഗഫൂർ ഖിറാഅത്തും നടത്തി. ആക്ടിംഗ് ജനറൽ സെക്രട്ടറി ജിബി ബേബി സ്വാഗതവും കൾച്ചറൽ കമ്മിറ്റി കോഡിനേറ്ററും മാനേജിംഗ് കമ്മിറ്റി അംഗവുമായ അബ്ദുമനാഫ് മാട്ടൂൽ നന്ദിയും പറഞ്ഞു.

ജന ബാഹുല്യം കൊണ്ട് തിങ്ങി നിറഞ്ഞ കമ്മ്യൂണിറ്റി ഹാളിൽ കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞവരോടുള്ള ആദര സൂചകമായി സദസ്സ് എഴുന്നേറ്റ നിന്ന് മൗന പ്രാർത്ഥനയോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്.ആദിൽ അത്തുവും സംഘവും അവതരിപ്പിച്ച ഗാനമേളക്കുപുറമേ ഷാർജ ഇന്ത്യൻ സ്‌കൂൾ ഗേൾസ് വിഭാഗം അവതരിപ്പിച്ച ഒപ്പനയും സിനിമാറ്റിക് ഡാൻസും അരങ്ങേറി.

Eng­lish Summary:Eid was cel­e­brat­ed at the Indi­an Association
You may also like this video

Kerala State - Students Savings Scheme

TOP NEWS

June 14, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.