ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണയിൽ വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. ആശംസകള്‍ കൈമാറിയും നമസ്കാരത്തില്‍ പങ്കെടുത്തും വിശ്വാസ സമൂഹം ബലിപെരുന്നാളിനെ വരവേല്‍ക്കുകയാണ്. പെരുന്നാള്‍ നമസ്ക്കാരത്തിനായി മസ്ജിദുകളും ഈദ്ഗാഹുകളും ഒരുങ്ങി കഴിഞ്ഞു.
സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഇന്ന് പ്രത്യേക പ്രാർത്ഥനകൾ നടക്കും.
നമസ്കാരത്തിനുശേഷം ഒറ്റയ്ക്കും കൂട്ടമായും ബലികര്‍മ്മങ്ങളില്‍ ഏര്‍പ്പെടും. കുടുബാംഗങ്ങള്‍ തമ്മിലുള്ള ഒത്തു ചേരലിന്റെയെും സ്നേഹം പങ്കിടലിന്റെയും നിമിഷങ്ങളാണ് പിന്നെ. പരസ്പരമുള്ള പങ്കുവെയ്ക്കല്‍ ബലിപെരുന്നാളിന്റെ പുണ്യമായി വിശ്വാസികള്‍ കാണുന്നു. തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാവിലെ 7.30 ന് ഈദ് നമസ്കാരവും ഖുത്ബയും നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.