24 April 2024, Wednesday

Related news

March 24, 2024
March 12, 2024
March 3, 2024
March 1, 2024
January 9, 2024
January 8, 2024
January 7, 2024
January 6, 2024
January 6, 2024
December 20, 2023

ബംഗ്ലാദേശിലേക്ക് ആയുധങ്ങളുമായി പോകുകയായിരുന്ന ചരക്കുവിമാനം തകര്‍ന്നുവീണ് എട്ടു മരണം

Janayugom Webdesk
July 18, 2022 1:17 pm

ബംഗ്ലാദേശിലേക്ക് സെര്‍ബിയയില്‍നിന്നും ആയുധങ്ങളുമായി പോകുകയായിരുന്ന ചരക്കുവിമാനം വടക്കന്‍ ഗ്രീസില്‍ തകര്‍ന്നുവീണ് എട്ടു പേര്‍ മരിച്ചു. ശനിയാഴ്ച രാത്രി കവാല നഗരത്തിനു സമീപമുള്ള മലനിരകളിലാണു തകര്‍ന്നുവീണത്. കുഴിബോംബുകള്‍ അടക്കം 11 ടണ്‍ ആയുധങ്ങളാണു വിമാനത്തിലുണ്ടായിരുന്നത്. സുരക്ഷ ഉറപ്പുവരിത്തിയ ശേഷമേ രക്ഷാപ്രവര്‍ത്തകര്‍ അപകടമേഖലയിലേക്കു പോകൂ. രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഒരാളും വീടിനു പുറത്തിറങ്ങരുതെന്നു നിര്‍ദേശിച്ചു. ഇന്നലെ രാവിലെ ഡ്രോണുകള്‍ ഉപയോഗിച്ച് അപകടമേഖല നിരീക്ഷിക്കുന്നുണ്ട്. സുരക്ഷിതമെന്ന് ഉറപ്പാക്കിയശേഷം കരസേന, ബോംബ് സ്‌ക്വാഡ്, അണുശക്തി വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ അപകടമേഖലയിലേക്കു പോകും.

ഉക്രെയ്‌നിലെ മെറിഡിയന്‍ കാര്‍ഗോ എയര്‍ലൈന്‍സിന്റെ ആന്റനോവ് ‑12 വിമാനം പറന്നുയര്‍ന്നതിനു പിന്നാലെ എന്‍ജിന്‍ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട പൈലറ്റ്, കവാല വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗിന് അനുമതി ചോദിച്ചിരുന്നു. എന്നാല്‍, ലാന്‍ഡിംഗിനു മുമ്പേ അപകടം സംഭവിക്കുകയായിരുന്നു. വിമാനം ജോര്‍ദാന്‍, സൗദി, ഇന്ത്യ വഴി ബംഗ്ലാദേശിലെത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

Eng­lish sum­ma­ry; Eight dead as car­go plane car­ry­ing weapons to Bangladesh crashes

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.