Monday
18 Feb 2019

അഫ്ഗാനില്‍ സ്‌റ്റേഡിയത്തില്‍ സ്‌ഫോടനം എട്ടുപേര്‍ കൊല്ലപ്പെട്ടു

By: Web Desk | Saturday 19 May 2018 1:53 PM IST

ജലാലബാദ്: അഫ്ഗാനിസ്ഥാനില്‍ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തിലുണ്ടായ സ്‌ഫോടനങ്ങളില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച അര്‍ധരാത്രിയായിരുന്നു ആക്രമണം. സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മല്‍സരം കാണാനെത്തിയവരാണ് കൊല്ലപ്പെട്ടത്.  രണ്ടു റോക്കറ്റുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ അമ്പതിലധികം പേര്‍ക്കു പരുക്കേറ്റെന്നും പ്രവിശ്യാ കൗണ്‍സില്‍ അംഗം സൊഹ്റാബ് ക്വാദെരി പറഞ്ഞു.

തുടര്‍ച്ചയായി മൂന്നു സ്‌ഫോടനങ്ങളാണ് ഉണ്ടായതെന്ന് നാന്‍ഗര്‍ഹാര്‍ ഗവര്‍ണറുടെ വക്താവും അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന നാന്‍ഗര്‍ഹാറില്‍ കഴിഞ്ഞ ആഴ്ച നടന്ന സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഐഎസ്, താലിബാന്‍ ശക്തി കേന്ദ്രമായ ഇവിടെ സുരക്ഷാ വീഴ്ച വരുത്തിയതിന്‍റെ പേരില്‍ കഴിഞ്ഞ ആഴ്ച പ്രവിശ്യാ ഗവര്‍ണറെ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു.

Related News