25 April 2024, Thursday

Related news

April 20, 2024
April 19, 2024
April 18, 2024
April 17, 2024
April 17, 2024
April 16, 2024
April 16, 2024
April 16, 2024
April 14, 2024
April 13, 2024

യുപിയില്‍ ഡബിള്‍ഡക്കര്‍ ബസുകള്‍ കൂട്ടിയിടിച്ച് എട്ട് മരണം

Janayugom Webdesk
July 25, 2022 10:45 am

ഉത്തര്‍പ്രദേശില്‍ ഡബിള്‍ഡക്കര്‍ ബസുകള്‍ കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു. പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ സംഭവം. 20 പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ലഖ്നൗവിലെ ട്രോമ സെന്ററിലേക്ക് മാറ്റിയതായും അധികൃതര്‍ പറഞ്ഞു. രണ്ട് ബസുകളും ബിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു. 

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ലഖ്‌നൗവിന് 30 കിലോമീറ്റര്‍ അകലെ ബരാബങ്കി ജില്ലയില്‍ അപകടമുണ്ടായത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പരിക്കേറ്റവരെ ഹൈദര്‍ഗഡിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ചികിത്സയ്ക്കായി ലഖ്‌നൗവിലെ ട്രോമ സെന്ററിലേക്ക് മാറ്റി.

Eng­lish Summary:Eight killed in dou­ble-deck­er bus col­li­sion in UP
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.