22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 19, 2025
January 17, 2025
January 16, 2025
January 16, 2025
January 15, 2025
January 15, 2025
January 14, 2025
January 14, 2025
January 14, 2025
January 12, 2025

കിടപ്പുമുറിയിലെ അലമാരയില്‍ എട്ട് കിലോ കഞ്ചാവ്; തൃശൂരില്‍ യുവാവ് അറസ്റ്റില്‍

Janayugom Webdesk
തൃശൂർ
December 5, 2024 9:16 pm

തൃശൂര്‍ കുന്നംകുളം കേച്ചേരിയിൽ വൻ കഞ്ചാവ് വേട്ട. കേച്ചേരി സ്വദേശി സുനിൽ ദത്തിന്റെ വീട്ടിലെ കിടപ്പു മുറിയിൽ നിന്ന് എട്ട് കിലോ കഞ്ചാവാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് എസ്‌ഐ ഫക്രുദീന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ വീട്ടിലെത്തിയത്.

പ്രതിയുടെ വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിൽ അലമാരയിൽ നിന്ന് എട്ട് കിലോയോളം തൂക്കം വരുന്ന കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. ഒഡീഷയിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് കുന്നംകുളം മേഖലയിലെ വിവിധ സ്കൂളുകളിലും കോളജുകളിലും കേന്ദ്രീകരിച്ചാണ് പ്രതി കച്ചവടം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുന്നംകുളം പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ രഹസ്യാന്വേഷണ വിഭാഗവും ദിവസങ്ങളായി പ്രതിയെ നിരീക്ഷിച്ചു വന്നത്. സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, രവികുമാർ, അഞ്ജലി, ബിജു, അശ്വിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.