December 1, 2023 Friday

Related news

November 29, 2023
November 12, 2023
October 31, 2023
September 26, 2023
September 4, 2023
September 2, 2023
September 1, 2023
August 25, 2023
August 7, 2023
July 17, 2023

നൂറ് ദിനം കൊണ്ട് എട്ട് സബ്സ്റ്റേഷനുകള്‍; വൈദ്യുതി പ്രസരണ മേഖലയില്‍ വന്‍ കുതിപ്പ്

Janayugom Webdesk
തിരുവനന്തപുരം
September 25, 2021 9:20 pm

പുതിയ സർക്കാർ അധികാരമേറ്റ് ആദ്യ 100 ദിവസം കൊണ്ട് തന്നെ വൈദ്യുതി പ്രസരണ വിതരണ മേഖലകളിൽ വന്‍കുതിപ്പ്. തടസമില്ലാതെ, ഗുണമേന്മയുള്ള വൈദ്യുതി ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിനായി നിരവധി സബ് സ്റ്റേഷനുകളും ട്രാൻസ്ഫോർമറുകളും സ്ഥാപിച്ചു. ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്കാണ് കെഎസ്ഇബിയുടെ നൂതന പദ്ധതികളുടെ പ്രയോജനം ലഭിക്കുക. 

പ്രസരണ മേഖലയില്‍ 100 ദിനം കൊണ്ട് എട്ട് സബ് സ്റ്റേഷനുകളുടെ നിർമ്മാണം പൂർത്തിയാക്കി. ഒരു 220 കെവി സബ് സ്റ്റേഷൻ, ആറ് 110 കെവി സബ് സ്റ്റേഷനുകൾ, ഒരു 33 കെവി സബ് സ്റ്റേഷൻ എന്നിങ്ങനെ എണ്ണം സബ് സ്റ്റേഷനുകളാണ് പൂർത്തിയായത്. ഇവയിൽ കുന്നമംഗലം 220 കെവി സബ് സ്റ്റേഷൻ, 110 കെവി സബ് സ്റ്റേഷനുകളായ മങ്കട, മണ്ണുത്തി, പട്ടാമ്പി കൂടാതെ മറയൂർ 33 കെവി സബ് സ്റ്റേഷൻ എന്നിവ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി ആലപ്പുഴ ജില്ലയിലെ മങ്കൊമ്പിൽ സ്ഥിതിചെയ്യുന്ന കുട്ടനാട് 66 കെവി സബ് സ്റ്റേഷന്റെ ശേഷി ഉയർത്തി 110 കെവി സബ് സ്റ്റേഷനാക്കുന്നതിനായുള്ള നവീകരണ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. 

ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വിതരണ മേഖലയിൽ വൈദ്യുതി പദ്ധതി പ്രകാരം 192 കോടി രൂപയുടെ പദ്ധതികളാണ് പൂർത്തിയാക്കിയത്. 364 കിലോമീറ്റര്‍ എച്ച്റ്റി ലൈൻ, 144 കിലോമീറ്റര്‍ എൽറ്റി ലൈൻ എന്നിവ നിർമ്മിക്കുകയും, 307 ട്രാൻസ്റ്റോർമറുകൾ സ്ഥാപിക്കുകയും ചെയ്തു. കൂടാതെ 68 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. 

Eng­lish Sum­ma­ry : eight kseb sub sta­tions devel­oped in kerala

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.