നേപ്പാളില്‍ എട്ട് മലയാളി വിനോദ സഞ്ചാരികളെ മരിച്ച നിലയില്‍ കണ്ടെത്തി. റിസോര്‍ട്ടിലെ മുറിയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയിലെ ഗ്യാസ് ഹീറ്ററിലെ തകരാറു മൂലം ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
പ്രവീണ്‍ കുമാര്‍ നായര്‍ (39), ഭാര്യ ശരണ്യ (34), രഞ്ജിത് കുമാര്‍ ടിബി (39), ഭാര്യ ഇന്ദു രഞ്ജിത് (34), വൈഷ്ണവ് രഞ്ജിത് (2), ശ്രീഭദ്ര (9), അഭിനവ് സൂര്യ (9), അഭി നായര്‍ (7)എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളാണ് ഇവര്‍. ഇന്ത്യന്‍ എംബസി അധികൃതര്‍ ആശുപത്രിയിലെത്തി.
കാഠ്മണ്ഡുവില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ മാകവന്‍പുര്‍ ജില്ലയിലെ ദാമനിലെ റിസോര്‍ട്ടിലാണ് സംഭവം. 15 അംഗ സംഘമായിരുന്നു നേപ്പാളിലെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.