കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ മെയ് 17 വരെ നീട്ടേണ്ടി വന്ന സാഹചര്യത്തില്‍ വിവിധ മദ്യോല്‍പാദന കേന്ദ്രങ്ങളില്‍ ഉല്‍പാദിപ്പിച്ച എട്ടു ലക്ഷം ലിറ്റര്‍ ബിയര്‍ ഉപേക്ഷിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുകള്‍. 700 കോടി രൂപ വിലവരുന്ന 12 ലക്ഷം കേയ്‌സ് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കെട്ടിക്കിടക്കുന്നത്.
കുപ്പികളില്‍ നിറയ്ക്കാത്ത ബ്രൂവറികളില്‍ ഉത്പ്പാദിപ്പിച്ച ബിയറുകളാണ് ഒഴുക്കി കളയേണ്ടി വരുക. ബ്രൂവറികളില്‍ ഉല്‍പാദിപ്പിച്ച കുപ്പികളില്‍ നിറയ്ക്കാത്ത ബിയറുകള്‍ ഒരുപാട് നനാള്‍ കേടുകൂടാതെ സൂക്ഷിക്കാനാവില്ല.
ഇത് തണുപ്പിച്ച് കേടുകൂടാതെ സൂക്ഷിക്കുന്നതിന് വൈദ്യുതി അടക്കമുള്ള ചെലവുകളുണ്ടാകും എന്നതുകൊണ്ട് പല ബ്രൂവറികളിലും കെട്ടിക്കടക്കുന്ന ബിയര്‍ ഒഴുക്കിക്കളയുകയാണ്. ഇന്ത്യന്‍ ക്രാഫ്റ്റ് ബ്രൂവേഴ്‌സ് അസോസിയേഷന്‍ പ്രതിനിധിയാണ് എട്ടുലക്ഷം ബിയര്‍ ഇത്തരത്തില്‍ ഒഴുക്കി കളയേണ്ടി വരുെമന്ന് അറിയിച്ചത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.