Web Desk

June 17, 2020, 7:52 pm

കോവിഡ് 19: കേരളത്തിന് പുറത്ത് എട്ട് മലയാളികൾ കൂടി മരിച്ചു

Janayugom Online

കോവിഡ് 19 ബാധിച്ചു കേരളത്തിന് പുറത്ത് എട്ട് മലയാളികൾ കൂടി മരിച്ചു. മുംബൈയിൽ രണ്ട് പേരും ഗൾഫിൽ  6 പേരുമാണ് മരിച്ചത്. 277 മലയാളികളാണ് വിവിധ രാജ്യങ്ങളിലായി മരിച്ചത്.

തൃശൂർ കേച്ചേരി സ്വദേശിയായ അബ്ദുൽ ജബ്ബാർ, കൊയിലാണ്ടി സഫാ മൻസിലിൽ രഹ്ന ഹാഷിം എന്നിവർ ഖത്തറിലാണ് മരിച്ചത്. ആലപ്പുഴ വള്ളികുന്നം സ്വദേശിയായ മനോജ്, നിലമേൽ വലയിടം ജാസ്മിൻ മൻസിലിൽ റഷീദ് തമ്പി എന്നിവർ റിയാദിലുമാണ് മരിച്ചത്. കൊല്ലം ചവറ സ്വദേശിയായ സുദർശൻ ദമ്മാമിൽ മരിച്ചു. ഇന്നലെ സൗദി അറേബിയയിൽ മരിച്ച സന്തോഷ് കൊല്ലം കുളത്തൂപ്പുഴ സ്വദേശിയാണ്.

ആന്റണി ലൂയിസ്, പി വി ശങ്കർ എന്നിവരാണ് മുംബൈയിൽ മരിച്ച മലയാളികൾ.

Eng­lish sum­ma­ry: Eight more ker­alites dead

You may also like this video: