പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിച്ചില്ലെന്ന കുറ്റം ചുമത്തി ഉത്തർപ്രദേശ് പൊലീസ് എട്ടുപേരെ അറസ്റ്റു ചെയ്തു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇവരെ ജയിലിലേക്ക് അയച്ചു. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നു ഇവരെന്നും മാസ്ക് ധരിച്ചില്ലെന്നുമാണ് പൊലീസ് പറയുന്നത്.
ആഗ്രയിലെ ലോഹ മാണ്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധപ്രദേശങ്ങളിൽ നിന്നാണ് എട്ടുപേരെ മാസ്ക് ധരിച്ചില്ലെന്ന കുറ്റത്തിന് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച്ച എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുമ്പാകെ ഇവരെ ഹാജരാക്കുകയായിരുന്നു. ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ തെരുവിൽ അലഞ്ഞു നടന്ന ഇവർക്ക് സാധിക്കാതെ വന്നതോടെ 14 ദിവസം തടവിലിടാൻ മജിസ്ട്രേറ്റ് ഉത്തരവിടുകയായിരുന്നു. സർക്കാർ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.