രാജസ്ഥാനിലെ അൽവാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. എട്ട് പേരാണ് കുട്ടിയെ കൂട്ടബലാത്സംഗ ത്തിനിരയാക്കിയതെന്ന് കിഷൻഗഡ് ബാസ് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം പ്രതികൾ ബലാത്സംഗ വീഡിയോ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് പണം ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിവരം. ഇരയായ പെൺകുട്ടിയിൽ നിന്ന് പ്രതികൾ ഇതിനകം 50,000 രൂപ തട്ടിയെടുത്തതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ എട്ട് പേർക്കെതിരെ രാജസ്ഥാൻ പൊലീസ് കേസെടുത്തു. അർബാസ്, ജാവേദ്, മുസ്തഖീം, തലീം, സൽമാൻ, അക്രം, സാഹിൽ, അക്രം എന്നിവരാണ് പ്രതികള്‍.
ബലാത്സംഗത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യാതിരിക്കുന്നതിന് ഇവര്‍ പെണ്‍കുട്ടിയോട് 2,50,000 രൂപ ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു. ആവശ്യപ്പെട്ട തുക നൽകാൻ പെണ്‍കുട്ടി വിസമ്മതിച്ചതിനുപിന്നാലെ ഇവര്‍ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. തുടർന്ന് എന്നിവർ വീഡിയോ ഷെയർ ചെയ്തതായും പോലീസ് അറിയിച്ചു. ഇവർ എട്ടുപേർക്കെതിരെയും പോക്സോ നിയമത്തിലെയും ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
English Summary: Eight people gang ra ped girl in Alwar
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.