ക്രിസ്തുമസ് ആഘോഷം; തേങ്ങ വൈന്‍ കുടിച്ച്‌ എട്ട് പേര്‍ മരിച്ചു, 120 പേർ ഗുരുതരാവസ്ഥയിൽ

Web Desk
Posted on December 23, 2019, 3:50 pm

മനില: ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ നിര്‍മ്മിച്ച തേങ്ങ വൈന്‍ കുടിച്ച്‌ എട്ട് പേര്‍ മരിച്ചു. 120 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫിലിപ്പീന്‍സിൽ ഇന്ന് രാവിലെയാണ് ദാരുണ സംഭവം.

ദക്ഷിണ മനിലയിലുള്ള ലഗൂണ, ക്വസോണ്‍ പ്രവിശ്യകളിലാണ് വിഷബാധയുണ്ടായത്. അവധിക്കാലങ്ങളിലും ആഘോഷങ്ങളിലും ഇവിടെ തേങ്ങ വൈന്‍ ഉപയോഗിക്കുന്നത് പ്രത്യേകതയാണ്. ലാംബനോങ് എന്ന പേരില്‍ അറിയപ്പെടുന്ന തേങ്ങ വൈനില്‍ നിന്നാണ് വിഷബാധയ്ക്ക് കാരണമായത് എന്നാണ് കണക്കാക്കുന്നത്.

you may also like this video;

ലഹരി കൂട്ടാന്‍ ഉപയോഗിക്കുന്ന ചില നിയമവിരുദ്ധ വസ്തുക്കള്‍ ഈ വൈനില്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് വിശദമായ പരിശോധനയില്‍ തെളിയുമെന്ന് ലഗൂണ മേയര്‍ വ്യക്തമാക്കി. വീടുകളില്‍ ഉണ്ടാക്കുന്ന തേങ്ങ വൈനില്‍ മെഥനോള്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശമുള്ളതാണ്. മെഥനോള്‍ ചേര്‍ത്ത് തേങ്ങാ വൈന്‍ ഉണ്ടാക്കുന്നവര്‍ക്ക് നേരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മേയര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം തേങ്ങാ വൈനില്‍ നിന്നുണ്ടായ വിഷബാധയില്‍ 21 പേരാണ് മരിച്ചത്. തെങ്ങിന്റെയും പനയുടെയും കൂമ്പ് ഉപയോഗിച്ചാണ് ഈ വൈന്‍ നിര്‍മ്മിക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള തേങ്ങ വൈനിന് വന്‍ വിപണി മൂല്യമാണ് ഫിലിപ്പീന്‍സില്‍ ഉള്ളത്.

you may also like this video;