പ്രാഥമികകൃത്യം നിര്‍വഹിക്കുന്നതിനായി വീട്ടില്‍ നിന്ന് പോയ എട്ടാംക്ലാസ്സ് വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ വയലില്‍ നിന്നും കണ്ടെത്തി. ആഗ്രയിലെ സയാന് പൊലീസ് സ്റ്റേഷൻ പരിധിയാലാണ് സംഭവം. അതിക്രൂരമായ ബലാത്സംഗത്തിനാണ് പെണ്‍കുട്ടി ഇരയായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടിയുടെ അച്ഛൻ മരിച്ചതിന് ശേഷം അമ്മയും വീട് ഉപേഷിച്ച് പോയി.
തുടര്‍ന്ന് പെണ്‍കുട്ടി അമ്മാവന്റെ കുടുംബത്തോടൊപ്പമായിരുന്നു താമസം. കുട്ടിയ്ക്ക് രണ്ട് സഹോദരങ്ങളും ഉണ്ട്. തിങ്കളാഴ്ച രാവിലെ 6.15 ഓടെയാണ് പെണ്‍കുട്ടി പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനായി വീടിനടുത്തുള്ള വയലിലേക്ക് പോയത്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് നഗ്നയായ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ വയറിന്റെ ഭാഗത്തും മറ്റും മാരകമായ പരിക്കേറ്റിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
you may also like this video;