കശ്മീരിൽ എട്ട് ഭീകരരെ വധിച്ചു

Web Desk

ശ്രീനഗര്‍

Posted on June 19, 2020, 9:43 pm

ജമ്മു കശ്മീരിലെ ഷോപ്പിയാനിലും പാംപോറിലും നടന്ന ഏറ്റുമുട്ടലുകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ സൈന്യം എട്ട് ഭീകരരെ വധിച്ചു. ഷോപ്പിയാനില്‍ അഞ്ചു ഭീകരരേയും പാംപോറില്‍ മൂന്നു ഭീകരരേയുമാണ് സൈന്യം വധിച്ചത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും സൈന്യവും സംയുക്തമായി തെരച്ചില്‍ നടത്തുകയായിരുന്നു.

ഭീകരരില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചപ്പോഴാണ് കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ പള്ളിയിലേക്ക് ഓടി കയറി. ഇവരെ കണ്ണീർവാതകം പ്രയോഗിച്ച് പുറത്തെത്തിച്ച ശേഷമാണ് സൈന്യം വധിച്ചത്. പള്ളിയുടെ നേര്‍ക്ക് സ്ഫോടക വസ്തുക്കളോ തോക്കുകളോ ഉപയോഗിച്ചില്ലയെന്നും പൊലീസ് അറിയിച്ചു.

Eng­lish sum­ma­ry: Indi­an Army Killed Eight Ter­ror­ists.

You may also like this video: