May 27, 2023 Saturday

യു ട്യൂബിലൂടെ പണം കൊയ്ത് എട്ടു വയസുകാരന്‍; 2019‑ല്‍ നേടിയത് 260 ലക്ഷം ഡോളര്‍ 

പി പി ചെറിയാന്‍
December 23, 2019 12:18 pm

ടെക്‌സസ്: റയാന്‍സ് ടോയ്‌സ് റിവ്യു എന്ന കുട്ടികളുടെ യു ട്യൂബ് ചാനലിലൂടെ
എട്ടു വയസ്സുകാരന്‍ റയാന്‍ കാജി. 26 മില്യന്‍ ( 260 ലക്ഷം) ഡോളര്‍
വരുമാനമുണ്ടാക്കി 2019ലെ ഫോര്‍ബ്‌സ് മാഗസിനിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം
വാങ്ങിയവരുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2018ല്‍ റയാന്‍ 22
മില്യന്‍ ഡോളറാണ് ഇതിലൂടെ നേടിയത്.

2015ല്‍ റയാന്‍സ് വേള്‍ഡ് എന്ന ചാനല്‍ റയാന്റെ മാതാപിതാക്കളാണ് ആദ്യമായി
ആരംഭിച്ചത്. 22.19 മില്യന്‍ ആളുകളാണ് ഈ ചാനല്‍ ആദ്യ വര്‍ഷം തന്നെ
സബ്‌സ്‌െ്രെകബ് ചെയ്തത്. 2019 വരെ ഈ ചാനല്‍ ബില്യണ്‍ പേര്‍ കണ്ടതായി
സോഷ്യല്‍ ബ്ലെയ്‌സ് എന്ന വെബ് കാസറ്റിന്റെ സര്‍വേയില്‍
വെളിപ്പെടുത്തി.ഇതുവരെ ടോയ്‌സ് വിഡിയോകള്‍ മാത്രം കാണിച്ചിരുന്ന ഈ
ചാനലില്‍ ഇപ്പോള്‍ വിദ്യാഭ്യാസ സംബന്ധമായ വിഷയങങളും
ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടെക്‌സസില്‍ നിന്നുള്ള ഷിയന്‍ കാജി, ലോണി കാജി എന്നിവരാണ് റയാന്റെ
മാതാപിതാക്കള്‍. ഇരട്ട സഹോദരിമാരായ എമ്മയും കേറ്റിയും റയാനു നല്ല പിന്തുണ
നല്‍കി വരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.