June 6, 2023 Tuesday

Related news

November 21, 2022
February 12, 2022
October 13, 2021
October 12, 2021
June 26, 2021
June 25, 2021
May 9, 2021
April 2, 2021
February 21, 2021
December 21, 2020

യുപിയിൽ പ്രതിഷേധം ശക്തം; മരണം 18 ആയി, പ്രതിഷേധിച്ചവരുടെ സ്വത്തുക്കൾ കണ്ടുകെട്ടിത്തുടങ്ങി

Janayugom Webdesk
December 22, 2019 9:25 am

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം ശക്തമായിരിക്കുന്നതിനിടയിൽ ഉത്തര്‍പ്രദേശില്‍ പതിനെട്ട് പേര്‍ മരിച്ചു. സംഘര്‍ഷത്തില്‍ എട്ടു വയസുകാരനും മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതീവ ജാഗ്രത തുടരുന്ന ഉത്തര്‍പ്രദേശില്‍ ഇതുവരെ വിവിധ നഗരങ്ങളില്‍ ഇന്റര്‍നെറ്റിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചിട്ടില്ല.

മീററ്റിലും ബിജ്‌നോറിലും ഉന്നതഉഗ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ഇന്നലെ പതിമൂന്ന് ജില്ലകളിലാണ് പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയത്. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പോലീസിന് കണ്ണീര്‍ വാതകം ഉപയോഗിക്കേണ്ടി വന്നു.

പൊതുമുതൽ നശിപ്പിച്ചതിന് നിരവധി പേർക്ക് നോട്ടീസ് നല്‍കി. നൂറ്റമ്പതിലധികം പേർ അറസ്റ്റിലായി. മൂന്നൂറോളം പേർ കരുതൽ കസ്റ്റഡിയിലാണ്. ബിഹാറിൽ ആർജെഡി ആഹ്വാനം ചെയ്ത ബന്ദ് തുടരുകയാണ്. പലയിടത്തും ടയറുകൾ കത്തിച്ച് റോഡ് തടഞ്ഞു. ട്രെയിൻ സർവ്വീസുകളെയും ബന്ദ് ബാധിച്ചു.

ഭാഗൽപൂരിൽ ബന്തിനിടെ വ്യാപക അക്രമം നടന്നു. മധ്യപ്രദേശിൽ 50 ജില്ലകളിൽ നിരോധനാജ്ഞയുണ്ട്. ഗുജറാത്തിലെ രാജ്കോട്ടിലും അഹമ്മദാബാദിലും ജാഗ്രത തുടരുന്നു.

അതേസമയം,​ ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെത്തിരെ പ്രതിഷേധിച്ചവരുടെ വസ്തുവകകള്‍ കണ്ടുകെട്ടിത്തുടങ്ങി. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്ന 2018ലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.