Web Desk

ന്യൂഡല്‍ഹി

January 08, 2021, 5:54 pm

എട്ടാംവട്ട ചര്‍ച്ചയും പരാജയം; സമരവുമായി കര്‍ഷകര്‍ മുന്നോട്ട്

Janayugom Online

കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയം. എട്ടാമത്തെ ചര്‍ച്ചയാണ് ഇന്ന് വീണ്ടും പരാജയപ്പെട്ടത്. കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കണമെന്ന ആവശ്യം ഇന്നും സര്‍ക്കാര്‍ പരിഗണിച്ചില്ല. മൂന്നര മണിക്കൂര്‍ നേരം ഇരുവരും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. 15 ന് വീണ്ടും ചര്‍ച്ച നടത്തും.

കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുന്നതില്‍ കേന്ദ്രം നിലപാടറിയിക്കാതെ സംസാരിക്കില്ല എന്ന നിലപാടിലാണ് കര്‍ഷകര്‍. ‘ഇവിടെ ജയിക്കും ഇവിടെ മരിക്കും’ എന്ന പ്ലക്കാര്‍ഡ് കര്‍ഷകര്‍ യോഗത്തിലുയര്‍ത്തി. ഘര്‍ വാപ്പസി (വീട്ടിലേക്കുളള മടക്കം) ലോ വാപ്പസി ( നിയമങ്ങള്‍ പിൻവലിക്കുന്നതിന്) ക്ക് ശേഷം മാത്രമായിരിക്കുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.

കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിങ് തോമര്‍, പിയുഷ് ഗോയല്‍, എന്നിവരുടെ നേതൃത്വത്തിലുളള ചര്‍ച്ചയില്‍ 41 കര്‍ഷക സംഘടന പ്രതിനിധികളാണ് പങ്കെടുത്തത്. നിയമങ്ങള്‍ പിൻവലിക്കുന്നത് ഒഴികെ എന്ത് കാര്യവും പരിഗണിക്കാൻ തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ വ്യക്തമാക്കി. എന്നാല്‍, നിയമങ്ങള്‍ പിൻവലിക്കണമെന്ന ഉറച്ച നിലപാടിലാണ് സംഘടനകള്‍.

ENGLISH SUMMARY: eighth round dis­cus­sion is also failure

YOU MAY ALSO LIKE THIS VIDEO