Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

ലഖ്നൗ

November 21, 2020, 4:25 pm

മൊബൈല്‍ ഡാറ്റ തീര്‍ത്ത ദേഷ്യത്തില്‍ അനിയനെ ചേട്ടന്‍ കുത്തി ക്കൊന്നു

Janayugom Online

മൊബൈല്‍ ഫോണിലെ ഇന്‍ര്‍നെറ്റ് ഡാറ്റ ഉയോഗിച്ചു തീര്‍ത്ത ദേഷ്യത്തിൽ അനിയനെ ജ്യേഷ്ഠന്‍ കുത്തിക്കൊന്നു. കൊലപാതകത്തിന് ജ്യേഷ്ഠനും 23കാരനുമായ രാമന്‍ എന്ന യുവാവ് അറസ്റ്റിലായി. രാമന്റെ ഇളയ സഹോദരന്‍ റോയ് ആണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ജോഡ്പൂരില്‍ കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം. 

അനിയന്‍ റോയിയെയും കൂട്ടി വീടിന്റെ ടെറസിലേക്ക് പോയ രാമന്‍, തന്റെ മൊബൈല്‍ ഡാറ്റ ഉപയോഗിച്ചു തീര്‍ത്തതിന് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തിലെത്തുകയായിരുന്നു. അഞ്ച് തവണ നെഞ്ചില്‍ കുത്തേറ്റായിരുന്നു അനിയന്റെ മരണം. അനിയനെ കൊന്ന് രക്ഷപ്പെടാന്‍ ഒരുങ്ങിയ 23കാരന്‍ റയില്‍വേ സ്റ്റേഷനില്‍നിന്നാണ് അറസ്റ്റിലായത്. 

ENGLISH SUMMARY:elder broth­er stabbed younger broth­er to death after he lost his mobile data
You may also like this video