29 March 2024, Friday

Related news

March 29, 2024
March 28, 2024
March 27, 2024
March 24, 2024
March 23, 2024
March 22, 2024
March 19, 2024
March 17, 2024
March 15, 2024
March 13, 2024

പാലക്കാട് പെരുമണ്ണൂരില്‍ വൃദ്ധ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ

Janayugom Webdesk
പാലക്കാട്
October 9, 2021 9:08 am

വൃദ്ധ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ. പട്ടാമ്പി ചാലിശ്ശേരി പെരുമണ്ണൂർ വടക്കേപ്പുരക്കൽ വീട്ടിൽ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ വി.പി നാരായണൻ (74), ഭാര്യ ഇന്ദിര( 70) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച പുലർച്ചെ 1.45 ഓടെയാണ് സംഭവം. വീട്ടിൽ നിന്നും തീ ഉയരുന്നതു കണ്ട അയൽവാസികൾ ഫയർ ഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. ഇവർ രണ്ടുപേരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.

മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. പരസ്പരം കയറുകൊണ്ട് ബന്ധിന്ശേഷം വിറകുപുരയിൽ കയറി കിടക്കുകയായിരുന്നു.പട്ടാമ്പി അഗ്നിരക്ഷാ സേനയും ചാലിശ്ശേരി പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
eng­lish summary;Elderly cou­ple burnt to death in Perumannur
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.