Web Desk

കൊച്ചി

December 18, 2020, 11:11 am

കൊച്ചിയിൽ വയോധിക ദമ്പതികൾ ആത്മഹത്യ ചെയ്തു

Janayugom Online

ശ്രീമൂലനഗരം ഗ്രാമപ്പഞ്ചായത്ത് മില്ലുംപടിക്ക് സമീപത്ത് താമസിക്കുന്ന വയോധികരായ ദമ്പതികൾ ആത്മഹത്യ ചെയ്തു. പാരതെറ്റയിലെ വിഘ്നേശ്വര വീട്ടിൽ സുകുമാരൻ നായർ (67) ശാരദ (64) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് ആരും ഉത്തരവാദികളല്ല, തങ്ങളുടെ ഇഷ്ടപ്രകാരമാണ് ഇത് ചെയ്യുന്നതെന്ന് എഴുതിയ കുറിപ്പ് വീടിനുള്ളിൽ നിന്ന് കണ്ടെത്തിയതായി കാലടി സി.ഐ.അബ്ദുൾ ലത്തീഫ് പറഞ്ഞു. എഴുത്ത് കുറിപ്പടയും ബന്ധുക്കൾ തിരിച്ചറിഞ്ഞതായി സി.ഐ.പറഞ്ഞു. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദ്ദേഹങ്ങൾ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും.

സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ദമ്പതികൾ വീട്ടിൽ ഒറ്റപ്പെട്ട നിലയിലാണ് താമസിച്ചിരുന്നത്. അനാരോഗ്യവും, വാർദ്ധക്യത്തിലെ ഒറ്റപ്പെടലുമാണ് മരണത്തിന് കാരണമെന്ന് നാട്ടുകാർ കരുതുന്നു.രണ്ട് മക്കളാണ് ഇവർക്കുള്ളത്
സുശാന്ത് (ഓസ്‌ട്രേലിയ),സ്വരാജ് ( മുംബൈ) എന്നിവരാണ് മക്കൾ.

Eng­lish Sum­ma­ry : elder­ly cou­ple com­mit­ted sui­cide in Kochi

You May Also Like This Video