കോട്ടയം മുണ്ടക്കയത്ത് വൃദ്ധ ദമ്പതികളോട് മകന്റെ കൊടും ക്രൂരത. ഭക്ഷണവും മരുന്നും നല്‍കാതെ ദിവസങ്ങളോളം വീട്ടിലെ മുറിയില്‍ കെട്ടിയിട്ടു. അവശനായ അച്ചൻ മരിച്ചു. പൊടിയനാണ് മരിച്ചത്. മാനസികനില തെറ്റിയ അമ്മയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
മാതാപിതാക്കള്‍ കിടക്കുന്ന കട്ടിലില്‍ മകൻ പട്ടിയെ കെട്ടിയിട്ടതായും വീട്ടിലെത്തിയ പഞ്ചായത്ത് അംഗം പറഞ്ഞു. മാസങ്ങളായി പൊടിയനെയും ഭാര്യയെയും ഇളയ മകനായ റെജി വീടിനുളളില്‍ പൂട്ടിയിട്ടിരിക്കുകയാണ്.
ചൊവ്വാഴ്ച ആശാപ്രവര്‍ത്തകരും പാലിയേറ്റീവ് പ്രവര്‍ത്തകരും പ്രദേശത്ത് എത്തിയപ്പോഴാണ് ദുരവസ്ഥ പുറം ലോകമറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ഇടപെട്ട് പൊടിയനെ കാഞ്ഞിരപ്പളളി താലൂക്ക് ആശുപത്രിയിലേക്കും ഭാര്യയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. മകൻ റെജിയ്ക്ക് വേണ്ടിയുളള തിരച്ചില്‍ പുരോഗമിക്കുകയാണ്.
ENGLISH SUMMARY: elderly couple illtreated by son in kottayam
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.