വൃദ്ധ ദമ്പതിമാർ വെട്ടേറ്റുമരിച്ച നിലയിൽ. കൂളിപ്പുലാക്കൽ കൃഷ്ണൻ (78), ഭാര്യ അമ്മിണി (68) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടത്. അമ്മിണി വീട്ടിനകത്തും കൃഷ്ണൻ വീട്ടുവളപ്പിലും രക്തമൊലിച്ച നിലയിൽ മരിച്ചുകിടക്കുകയായിരുന്നു. ഇരുവരുടെയും കഴുത്തിനാണ് വെട്ടുള്ളത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഇവരുടെ വീട്ടിലെത്തിയ ബന്ധുകൂടിയായ അയൽക്കാരിയാണ് സംഭവം ആദ്യമറിഞ്ഞത്. വീട്ടിൽനിന്ന് പുറത്തുപോകുമ്ബോൾ താക്കോൽ ഏൽപ്പിക്കാനെത്തിയതായിരുന്നു അവർ. തുടർന്ന് നാട്ടുകാരും പോലീസും സ്ഥലത്തെത്തി. ഭാര്യയെ വെട്ടിയശേഷം കൃഷ്ണൻ സ്വയം വെട്ടിയതായാണ് പ്രാഥമിക നിഗമനം. കുടുംബവഴക്കാണ് ദാരുണാന്ത്യത്തിൽ കലാശിച്ചതെന്നും സംശയമുണ്ട്. അസ്വാഭാവിക മരണത്തിന് മലപ്പുറം പോലീസ് കേസെടുത്തു.
രക്തത്തിൽ കുതിർന്ന് നടുമുറിയിൽ കമഴ്ന്ന് കിടക്കുകയായിരുന്നു അമ്മിണി. ടി. വി. കണ്ടു കൊണ്ടിരിക്കുമ്പോഴാണ് വെട്ടേറ്റതെന്ന് കരുതുന്നു. പോലീസും നാട്ടുകാരും സ്ഥലത്തെത്തുമ്ബോൾ ടി. വി. പ്രവർത്തിക്കുന്നുണ്ടായിരുന്നു. കയ്യിൽ വെട്ടുകത്തിയുമായി വീട്ടുമുറ്റത്ത് വാഴത്തണ്ടിൽ തലവെച്ച നിലയിലാണ് കൃഷ്ണൻ മരിച്ചുകിടന്നത്. സംഭവ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഇവരോടൊപ്പം താമസിച്ചിരുന്ന മകൾ അംബിക രാവിലെ ജോലിസ്ഥലമായ പൊന്നാനിയിലേക്ക് പോയതായിരുന്നു. സദാശിവൻ, ശിവാനന്ദൻ, സുഹാസിനി, അംബിക, അജിത എന്നിവർ മക്കളാണ്. മരുമക്കൾ: സുരേഷ്, ഗണേഷ്, സ്വപ്ന, ദിവ്യ.
English summary: elderly couple murder case in malappuram
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.