29 March 2024, Friday

Related news

March 11, 2024
March 8, 2024
February 29, 2024
February 27, 2024
January 13, 2024
December 17, 2023
November 7, 2023
November 4, 2023
September 11, 2023
August 23, 2023

85 അംഗ കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുത്തു; കേരളത്തില്‍ നിന്ന് നാല് പുതുമുഖങ്ങള്‍

അനിൽ കുമാർ ഒഞ്ചിയം
കണ്ണൂര്‍
April 10, 2022 6:32 pm

സീതാറാം യച്ചൂരി മൂന്നാം തവണയും സി പി ഐ (എം) ജനറൽ സെക്രട്ടറി. ഇന്ന് കണ്ണൂരിൽ സമാപിച്ച ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസാണ് യെച്ചൂരിയെ ഐകകണ്ഠേന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 17 അംഗങ്ങൾ അടങ്ങുന്ന പൊളിറ്റ് ബ്യൂറോ യേയും 85 അംഗങ്ങൾ അടങ്ങുന്ന സെൻട്രൽ കമ്മിറ്റിയേയും പാർട്ടി കോൺഗ്രസ് തെരഞ്ഞെടുത്തു. 2015‑ൽ വിശാഖപട്ടണത്ത് നടന്ന 21 -ാം പാർടി കോൺഗ്രസിലാണ് യെച്ചൂരി ജനറൽ സെക്രട്ടറിയാകുന്നത്. ഹൈദരാബാദിൽ 2018ൽ ചേർന്ന പാർടി കോൺഗ്രസിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

യെച്ചൂരിക്കുപുറമെ പ്രകാശ് കാരാട്ട്, മണിക് സർക്കാർ, പിണറായി വിജയൻ, ബി വി രാഘവുലു, ബൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി, സൂര്യകാന്ത മിശ്ര, മുഹമ്മദ് സലിം, സുഭാഷിണി അലി, ജി രാമകൃഷ്ണൻ, തപൻസെൻ, നീലോൽപൽ ബസു, എ വിജയരാഘവൻ, രാമചന്ദ്രഡോം, അശോക് ധാവ്ളെ എന്നിവരാണ് മറ്റു പിബി അംഗങ്ങൾ. എ വിജയരാഘവൻ, രാമചന്ദ്രഡോം, അശോക് ധാവ്ളെ എന്നിവർ പുതുതായി പിബിയിലെത്തിയവരാണ്. എസ് രാമചന്ദ്രൻപിള്ള, ബിമൻബോസ്, ഹനൻമൊള്ള എന്നിവർ പ്രായപരിധി കഴിഞ്ഞതിനാൽ പിബിയിൽ നിന്നും ഒഴിവായി.

കേന്ദ്ര കമ്മിറ്റിയിൽ 17 പേർ പുതുമുഖങ്ങളാണ്. ഇതിൽ കേരളത്തിൽനിന്നുള്ള നാലുപേരും ഉൾപ്പെടുന്നു. പുതുതായി മൂന്ന് വനിതകളെ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയപ്പോൾ രണ്ടുപേരും കേരളത്തിൽനിന്നുള്ള വരാണ്. ഒരാൾ ബംഗാളിൽനിന്നും. ആകെ 15 വനിതകളാണ് കേന്ദ്ര കമ്മിറ്റിയിലുള്ളത്. മന്ത്രിമാരായ പി രാജീവ്, കെ എൻ ബാലഗോപാൽ, വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി, സി എസ് സുജാത എന്നിവരാണ് കേരളത്തിൽനിന്നുള്ള പുതിയ അംഗങ്ങൾ. കേരളത്തിൽനിന്ന്‌ പി ബി അംഗമായ എസ് രാമചന്ദ്രൻപിള്ളയ്‌ക്കുപുറമെ വൈക്കം വിശ്വൻ, പി കരുണാകരൻ എന്നിവർ കേന്ദ്ര കമ്മിറ്റിയിൽനിന്ന്‌ ഒഴിവായി. കേന്ദ്ര കമ്മിറ്റിയിൽ 84 പേരെ നിശ്ചയിച്ചപ്പോൾ ഒരു സീറ്റ് ഒഴിച്ചിട്ടു.

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗങ്ങൾ:

1. സീതാറാം യെച്ചൂരി
2. പ്രകാശ് കാരാട്ട്
3. മണിക് സര്‍ക്കാര്‍
4. പിണറായി വിജയന്‍
5. ബി വി രാഘവുലു
6. ബൃന്ദ കാരാട്ട്
7. കോടിയേരി ബാലകൃഷ്ണന്‍
8.എം എ ബേബി
9. സൂര്യകാന്ത മിശ്ര
10. മുഹമ്മദ് സലീം
11. സുഭാഷിണി അലി
12. ജി രാമകൃഷ്ണന്‍
13. തപന്‍ സെന്‍
14. നിലോത്പല്‍ ബസു
15.വി ശ്രീനിവാസ റാവു
16.എം എ ഗഫൂര്‍
17.സുപ്രകാശ്‌ താലൂക്‌ധർ
18.ഇസ്‌ഫകുർ റഹ്‌മാൻ
19.ലല്ലൻ ചൗധരി
20. അവദേശ് കുമാര്‍
21കെ എം തിവാരി
22. അരുണ്‍ മേത്ത
23. സുരേന്ദര്‍ മാലിക്
24. ഓന്‍കര്‍ ഷാദ്
25. മുഹമ്മദ് യൂസുഫ് തരിഗാമി
26.പ്രകാശ്‌ വിപ്ലവി
27.യു ബസവരാജ്‌
28.എ വിജയരാഘവൻ
29. പി കെ ശ്രീമതി
30. ഇ പി ജയരാജന്‍
31. ടി എം തോമസ് ഐസക്ക്
32. കെ കെ ഷൈലജ
33. എ കെ ബാലന്‍
34. എളമരം കരീം
35.കെ രാധാകൃഷ്‌ണൻ
36.എം വി ഗോവിന്ദൻ
37.കെ എൻ ബാലഗോപാൽ
38.പി രാജീവ്‌
39.പി സതീദേവി
40.സി എസ്‌ സുജാത
41.ജസ്‌വിന്ദർ സിങ്‌
42.ഉദയ്‌ നർക്കാർ
43.ജെ പി ഗാവിത്‌
44.അലി കിഷോര്‍ പട്‌നായിക്
45.സുഖ്‌ വിന്ദർ സിങ്‌ ശെഖോൻ
46. അമ്രാ റാം
47.കെ ബാലകൃഷ്ണന്‍
48. യു വാസുകി
49. പി സമ്പത്ത്
50.പി ഷൺമുഖം
51. തമ്മിനേനി വീരഭദ്രം
52. സി എച്ച് സീതാരാമുലു
53. ജി നാഗയ്യ
54.ജിതേന്ദ്ര ചൗധരി
55. അഗോര്‍ ദേബ് ബര്‍മ
56.രമ ദാസ്
57.തപൻ ചക്രവർത്തി
58.നാരായൺ കർ
59.ഹിരലാല്‍ യാദവ്
60.രാമചന്ദ്ര ഡോം
61.ശ്രീദീപ്‌ ഭട്ടാചാര്യ
62.അമിയ പത്ര
63.റബിൻ ദേവ്‌
64.സുജൻ ചക്രവർത്തി
65.അബാസ്‌ റോയ്‌ ചൗധരി
66.രേഖ ഗോസ്വാമി
67.അഞ്‌ജു കർ
68.സമിക്‌ ലാഹിരി
69.സുമിത്‌ ഡേ
70.ഡബ്ലിന ഹെമ്പ്ര
71.അശോക്‌ ധാവ്‌ളെ
72.ജോഗേന്ദ്ര ശര്‍മ്മ
73.കെ ഹേമലത
74.രാജേന്ദ്ര ശര്‍മ്മ
75.സ്വദേശ് ദേവ് റോയ്
76.എസ് പുണ്യവതി
77.മുരളീധരൻ
78.അരുൺ കുമാർ
79.വിജു കൃഷ്‌ണൻ
80.മറിയം ധാവ്‌ളെ
81.എ ആർ സിന്ധു
82.ബി വെങ്കട്‌
83.ആർ കരുമാലയൻ
84.കെ എൻ ഉമേഷ്‌
സ്ഥിരം ക്ഷണിതാക്കൾ
രാജേന്ദ്ര സിംഗ് നേഗി, സഞ്ജയ് പാറാടെ എന്നിവർ. പ്രത്യേക ക്ഷണിതാക്കൾ എസ് ആർ പി, ബിമൻ ബോസ്, ഹനൻ മൊള്ള എന്നിവർ പ്രത്യേകം ക്ഷണിതാക്കൾ കൺട്രോൾ കമ്മീഷൻ എ കെ പത്മനാഭൻ, എം വി ജയകുമാർ, ശ്രീധർ, മാലിനി ഭട്ടാചാര്യ, വീരയ്യ.

Eng­lish Summary:Elected 85-mem­ber Cen­tral Com­mit­tee; Four new­com­ers from Kerala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.