Web Desk

മട്ടന്നൂർ

May 02, 2021, 9:28 pm

ജനങ്ങള്‍ക്കൊപ്പം നിന്നതിന്റെ ഫലമാണ് ഈ വിജയം: കെ കെ ശൈലജ

Janayugom Online

പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ജനങ്ങളെ ചേർത്തുപിടിച്ചതിന്റെ പ്രതിഫലനമാണ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയമെന്ന് മട്ടന്നൂരിൽ വൻഭൂരിപക്ഷത്തിൽ വിജയിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

പ്രളയത്തിന്റെയും കോവിഡ് മഹാമാരിയുടെയും കാലത്ത് ശക്തമായി പിണറായി സർക്കാർ കേരളത്തെ നയിച്ചു. ജനങ്ങൾക്ക് താങ്ങായിനിന്ന് നടത്തിയ ക്ഷേമപ്രവർത്തനങ്ങളും വികസനവുമാണ് എൽഡിഎഫിനെ വീണ്ടും അധികാരത്തിലേറ്റിയത്. ചരിത്രവിജയമാണ് മട്ടന്നൂരിലെ വോട്ടർമാർ തനിക്ക് നൽകിയത്. ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും ശൈലജ പറഞ്ഞു.

Eng­lish sum­ma­ry; elec­tion 2021 kk shylaja

You may also like this video;