September 28, 2022 Wednesday

Related news

September 26, 2022
September 17, 2022
September 14, 2022
September 6, 2022
August 27, 2022
August 25, 2022
August 25, 2022
August 22, 2022
August 15, 2022
August 10, 2022

ചരിത്രവിജയത്തിനായി ചടയമംഗലം

Janayugom Webdesk
ചടയമംഗലം
March 31, 2021 3:58 pm

പൊള്ളുന്ന വെയിലിനെ നിശ്ചയദാര്‍ഢ്യത്തിലൂടെ കീഴടക്കുകയാണ് ചടയമംഗലത്തെ ഇടതുമുന്നണി പ്രവര്‍ത്തകര്‍. ലക്ഷ്യം ഒന്നുമാത്രം. മികച്ച ഭൂരിപക്ഷത്തോടെ എല്‍ഡിഎഫിനെ വിജയിപ്പിക്കുക. 2006 മുതല്‍ മണ്ഡലത്തില്‍ തുടര്‍ച്ചയായി വിജയിച്ച മുല്ലക്കര രത്നാകരന്‍ എംഎല്‍എ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളുടെ കരുത്തുമായാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

കിഫ്‌ബി ഫണ്ടും എംഎല്‍എ ഫണ്ടും നൂറ് ശതമാനവും വിനിയോഗിച്ച് സംസ്ഥാനത്തിന് തന്നെ മാതൃകയായ വികസനമാണ് ചടയമംഗലത്ത് നടന്നത്. മലയോര ഹൈവേ പൂര്‍ത്തിയാക്കിയത് വലിയൊരു വികസന നേട്ടമാണ്. ഗവണ്മെന്റ്, എയിഡഡ് മേഖലയിലെ എല്ലാ സ്കൂളുകള്‍ക്കും വാഹനങ്ങളും സ്മാര്‍ട്ട് ക്ലാസ്റൂമുകളും ലഭ്യമായി. ചടയമംഗലം നിയോജകമണ്ഡലത്തില്‍ അരനൂറ്റാണ്ടിലധികമായി പരിഹരിക്കപ്പെടാതിരുന്ന വിവിധ ഭൂമി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനായി.

ചടയമംഗലം-വെളിനല്ലൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെരപ്പയം പാലവും അപ്രോച്ച് റോഡും നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഇത്തിക്കരയാറിന് കുറുകെ ഇട്ടിവ‑ഇടമുളയ്ക്കല്‍ വില്ലേജുകളെ ബന്ധപ്പെടുത്തുന്ന കോഴിപ്പാലവും ചിതറയിലെ സത്യമംഗലം പാലവും പൂര്‍ത്തീകരിച്ചു.

തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ വാട്ടര്‍ഷെഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും ചടയമംഗലത്ത് സ്ഥാപിക്കപ്പെട്ടു. മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ കേരളത്തിലെ ഏറ്റവും വലിയ ഹാച്ചറി കോംപ്ലക്സ് ഇളമാട് പഞ്ചായത്തിലെ തോട്ടത്തറയിലാണ് സ്ഥാപിച്ചത്.

ചടയമംഗലത്ത് പുതിയ സബ് ആര്‍ടിഒ ഓഫീസ് അനുവദിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. കോട്ടുക്കല്‍ ഗുഹാക്ഷേത്ര പുരാവസ്തു ടൂറിസം നടപ്പിലാക്കി. കുടുക്കത്തുപാറ ഇക്കോ ടൂറിസം പദ്ധതിയുടെ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി. മീന്‍മുട്ടി വെള്ളച്ചാട്ടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. കടയ്ക്കല്‍ മറ്റിടാംപാറ ടൂറിസം പദ്ധതിയ്ക്ക് സര്‍ക്കാര്‍ അംഗീകാരവും ഫണ്ടും ലഭ്യമാക്കി.

കുടിവെള്ളക്ഷാമം ഏറെ നേരിടുന്ന മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചിതറ കുടിവെള്ള പദ്ധതി 24.25 കോടി രൂപ ചിലവഴിച്ച് നവീകരിച്ചു. കുളത്തൂപ്പുഴ കുടിവെള്ള പദ്ധതിയുടെയും ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെയും പ്രയോജനം ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിഞ്ഞത് വന്‍നേട്ടമായി.

അലയമണ്‍, ചടയമംഗലം, ചിതറ, ഇളമാട്, ഇട്ടിവ, കടയ്ക്കല്‍, നിലമേല്‍, വെളിനല്ലൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ കര്‍ഷകരും കര്‍ഷക തൊഴിലാളികളും കശുഅണ്ടി തൊഴിലാളികളുമാണ് ഏറെയും. ഇല്ലാതായ നെടുവത്തൂര്‍ മണ്ഡലത്തിലെ വെളിനല്ലൂരും പുനലൂര്‍ മണ്ഡലത്തിലെ അലയമണ്‍ പഞ്ചായത്തും ചടയമംഗലം മണ്ഡലത്തിന്റെ ഭാഗമായശേഷം ഇരുപഞ്ചായത്തുകളും ഇടതുപക്ഷത്തോടൊപ്പം അടിയുറച്ച് നില്‍ക്കുകയാണ്. മണ്ഡലത്തിലെ ആകെയുള്ള മൂന്ന് ജില്ലാപഞ്ചായത്ത് ഡിവിഷനുകളും എല്‍ഡിഎഫിനൊപ്പമാണ്. ബ്ലോക്ക് പഞ്ചായത്തില്‍ രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ഒഴിച്ചാല്‍ മുഴുവന്‍ ഇടതുപക്ഷമാണ്.

എംഎന്‍ ഗോവിന്ദന്‍നായര്‍, വെളിയം ഭാര്‍ഗവന്‍, ഇ ചന്ദ്രശേഖരന്‍നായര്‍ തുടങ്ങി കേരള രാഷ്ട്രീയത്തിലെ പ്രഗത്ഭര്‍ക്ക് ഉജ്ജ്വലവിജയം സമ്മാനിച്ച നാടാണിത്. സിപിഐ ദേശീയ കൗണ്‍സിലംഗവും മഹിളാസംഘം സംസ്ഥാന പ്രസിഡന്റും പൗള്‍ട്രി കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണുമായ ജെ ചിഞ്ചുറാണിയെയാണ് ഇടതുമുന്നണി രംഗത്തിറക്കിയത്. കമ്മ്യൂണിസ്റ്റ് പാരമ്പര്യവും, ജനപ്രതിനിധിയായി രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തനമികവുമാണ് ചിഞ്ചുറാണിയുടെ കൈമുതല്‍. എണ്ണയിട്ട യന്ത്രം പോലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള യത്നത്തിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍.

കെപിസിസി ജനറല്‍ സെക്രട്ടറിയായ എം എം നസീറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനമാണ് ബിജെപിയെ പ്രതിനിധീകരിച്ച് രംഗത്തുള്ളത്.

Eng­lish summary:Chadayamangalam elec­tion updates

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.