തെരഞ്ഞെടുപ്പ് ബോണ്ടുകൾ: പാർലമെന്റിന് മുന്നിൽ കോൺഗ്രസിന്റെ പ്രതിഷേധം

Web Desk
Posted on November 22, 2019, 1:19 pm

ന്യൂഡൽഹി: കേന്ദ്രത്തിന്റെ തെരഞ്ഞെടുപ്പ് ബോണ്ടുകൾക്കെതിരെ കോൺഗ്രസ് പാർലമെന്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. സർക്കാർ നുണകളുടെ ഫാക്ടറിയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രശ്നത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി, ആനന്ദ് ശർമ, ശശി തരൂർ, മനീഷ് തിവാരി തുടങ്ങിയവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി. റിസർവ് ബാങ്കും തെരഞ്ഞെടുപ്പ് കമ്മിഷനും ബോണ്ടുകൾക്കെതിരെ പരാമർശം ഉന്നയിച്ചിട്ടും കേന്ദ്ര സർക്കാർ അതിനെ മറികട