Web Desk

കണ്ണൂർ

July 01, 2021, 11:47 am

കെ സുരേന്ദ്രന്‍— സികെ ജാനുവിന് കോഴ കേസ്; പ്രസീത അഴീക്കോടിന്റെ മൊഴിയെടുക്കുന്നു

Janayugom Online

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, സികെ ജാനുവിന് കോഴ നല്‍കിയ കേസില്‍ ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ മൊഴിയെടുക്കുന്നു.  കേസ് അന്വേഷിക്കുന്ന ക്രെെംബ്രാഞ്ച് സംഘമാണ് പ്രസീതയുടെ മൊഴി എടുക്കുന്നത്. ലക്ഷങ്ങളുടെ കോഴ ആരോപണ കേസിൽ തെളിവ് ശേഖരണത്തിനാണ് പ്രസീതയെ ചോദ്യം ചെയ്യുന്നത്.

ശബ്ദരേഖയടക്കമുള്ള ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘം പരിശോധിക്കും. കേസിൽ സികെ ജാനുവിന്റെയോ കെ സുരേന്ദ്രന്റെയോ മൊഴി ഇതുവരെ എടുത്തിട്ടില്ല. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ഇവരെ ചോദ്യംചെയ്യാനാണ് സാധ്യത.

സി കെ ജാനുവിനെ എന്‍ഡിഎയിലേക്ക് എത്തിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നല്‍കി എന്നാണ് പ്രസീത ആരോപിച്ചത്. ഇതിന് തെളിവായി ശബ്ദരേഖ ഉള്‍പ്പെടെ പുറത്തുവിടുകയും ചെയ്തു.മാർച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് 10 ലക്ഷവും മാ‍ർച്ച് 26ന് ബത്തേരി മണിമല ഹോംസ്റ്റേയിൽ വച്ച് 25 ലക്ഷം രൂപയും ജാനുവിന് കൈമാറിയെന്നാണ് വെളിപ്പെടുത്തൽ.

Eng­lish summary:Election bribery case

You may also like this video: