ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴക്കേസിൽ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയ കെ സുന്ദരയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും. ഇതിനായി അന്വേഷണസംഘം കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. സുന്ദരയെ സ്വാധീനിച്ച് മൊഴി മാറ്റാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘത്തിന്റെ നീക്കം. കേസ് കൈകാര്യം ചെയ്യുന്ന മജിസ്ട്രേട്ട്, രഹസ്യമൊഴി എടുക്കുന്ന കീഴ്വഴക്കം ഇല്ലാത്തതിനാൽ ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടാകും സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക.
അതേസമയം, കൊടകര കുഴൽപ്പണ ക്കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ എജൻസികളെപോലും ഉപയോഗിക്കാൻ ശ്രമിക്കുന്ന ബിജെപി കേരള പൊലീസിന്റെ അന്വേഷണത്തിൽ നിന്ന് ഒളിച്ചോടുന്നു. സംസ്ഥാന പൊലീസിന്റെ അന്വേഷണത്തോട് ബിജെപി നേതാക്കൾ സഹകരിക്കേണ്ടതില്ലെന്ന് പാർട്ടി കോർ കമ്മിറ്റിയിൽ തീരുമാനം. അന്വേഷണത്തിൽ സഹകരിക്കേണ്ടതില്ലെന്ന് നിയമോപദേശം ലഭിച്ചുവെന്നാണ് വിവരം.
അന്വേഷണം പാർട്ടി അധ്യക്ഷനു നേരെ തിരിയുകയും അന്വഷണസംഘം കൂടുതൽ തെളിവുകൾ സ്വീകരിക്കുകയും ചെയ്തതോടെയാണ് പ്രതിരോധമെന്ന നിലയിൽ അന്വേഷണത്തോട് സഹകരിക്കാതിരിക്കാൻ തീരുമാനമെടുത്തത്. കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകനെയുൾപ്പെടെ ചോദ്യം ചെയ്തിരുന്നു.
English summary: Manjeshwaram Election bribery case Followup
You may also like this video: