വോട്ടുനേടാൻ പെടാപാട് പെട്ട് സുരേഷ് ഗോപി: ഇത്തവണ തൊണ്ടയിൽ മുള്ള് കുടുങ്ങി

Web Desk
Posted on April 17, 2019, 7:35 pm

ട്രോളന്മാരെ വെല്ലുവിളിച്ച് ആവേശം കാണിക്കുന്നതിനിടയിൽ തൊണ്ടയിൽ മീൻ കുടുങ്ങി സുരേഷ് ഗോപി ആശുപത്രിയിലായി. കഴിഞ്ഞ ദിവസങ്ങളിൽ സിനിമകളെ വെല്ലുന്ന രീതിയിലുള്ള പ്രകടനമായിരുന്നു ഉച്ച സമയങ്ങളിൽ വീടുകളിൽ കടന്ന് കയറി ഭക്ഷണം കഴിച്ചു താരം കാഴ്ചവച്ചത്. ഇത് ട്രോളന്മാർ ട്രോൾ ആക്കിയതിനെതിരെ, അവരെ വെല്ലുവിളിക്കുന്ന രീതിയിൽ ആയിരുന്നു സുരേഷ് ഗോപിയുടെ പ്രകടനം.

ചട്ടിയിൽ നിന്ന് മുഴുവനോടെ മീൻ വിഴുങ്ങിയതാണ്  താരത്തിന്റെ തൊണ്ടയിൽ മുള്ള് വില്ലനായി മാറാൻ കാരണം.

തൃശൂർ ലോകസഭാ മണ്ഡലത്തിലെ തീരദേശ മേഖലയിൽ വോട്ട്അ  ഭ്യർത്ഥിക്കുന്നതിനിടയിലാണ് സംഭവം.

മുള്ളു താരത്തിന്റെ തൊണ്ടയിൽ തറച്ചു കയറിയത് പ്രശ്നമാണെന്ന് അറിഞ്ഞതോടെ മുള്ള് പോകാനായി പതിനാറു അടവും ബിജെപിയിലെ തല മൂത്തകാരണവന്മാർ വരെ പയറ്റിയിട്ടും മുള്ള് അനങ്ങിയില്ല. അവസാനം സുരേഷ് ഗോപിയെ ആശുപത്രിയിലേക്ക് മാറ്റി മുള്ള് നീക്കം ചെയ്തു. ഇതിനു ശേഷമാണ് സ്ഥാനാർഥിയുടെ പ്രചാരണ പരിപാടികൾ പുനരാരംഭിച്ചത്.

അതേസമയം വോട്ടുനേടാനായി ഇത് എന്തൊക്കെയാ സുരേഷേ നിങ്ങൾ ഈ കാട്ടി  കൂട്ടുന്നതെന്നും,നിങ്ങൾഎന്തൊക്കെ കാട്ടികൂട്ടിയിട്ടും കാര്യമില്ലെന്നും തരത്തിലുള്ള കമന്റുകളുമായാണ്  ഈ  റിപ്പോർട്ടിനോട്  സോഷ്യൽ മീഡിയ പ്രതികരിച്ചത്.