Web Desk

തിരുവനന്തപുരം:

November 16, 2020, 9:21 pm

തെരഞ്ഞെടുപ്പ്‌ പ്രചരണം ശാരീരിക അകലം പാലിച്ച്‌ മാത്രം

Janayugom Online

സുരക്ഷ കൃത്യമായി പാലിച്ച്‌ വേണം തെരഞ്ഞെടുപ്പ്‌ പ്രചരണം നടത്താനെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥാനാർത്ഥികൾ കൈയിൽ പിടിക്കൽ, കെട്ടിപ്പിടിക്കൽ തുടങ്ങിയവ പൂർണമായും ഒഴിവാക്കണം. പ്രായാധിക്യമുള്ളവർ പ്രത്യേക കരുതൽ കാണിക്കണം. പ്രചരണത്തിന്‌ പോകുന്നവർ എല്ലാ പ്രതിരോധ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കണം. ജാഥ, റോഡ്‌ഷോ തുടങ്ങിയവ ഒഴിവാക്കണം.
തമ്മിൽ ഇടകലർന്നുള്ള പരിപാടികൾ ഒഴിവാക്കണം. യോഗങ്ങൾ ചേരുമ്പോൾ നിശ്ചിത എണ്ണവും അകലവും ഉറപ്പാക്കണം. തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. പ്രചരണങ്ങളിൽ കോവിഡ്‌ ജാഗ്രതാ സന്ദേങ്ങൾക്ക്‌ കൂടി മുൻതൂക്കം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY: elec­tion cam­paign through social distance

YOU MAY ALSO LIKE THIS VIDEO