Web Desk

കൊച്ചി

March 21, 2021, 4:35 pm

ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രിക തളളൽ; കോടതിക്ക് ഇടപെടാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Janayugom Online

ബിജെപി സ്ഥാനാര്‍ത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയ സംഭവത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍. ഫലപ്രഖ്യാപനത്തിന് ശേഷം തെരഞ്ഞെടുപ്പ് ഹർജിയിലൂടെ മാത്രമേ തെരഞ്ഞെടുപ്പിൽ ഇടപെടാനാകൂ. വിജ്ഞാപനം വന്ന ശേഷമുള്ള കോടതി ഇടപെടൽ സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പിനെ തടസപ്പെടുത്തുമെന്നും കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കി. നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ തലശ്ശേരിയിലെ എൻഡിഎ സ്ഥാനാ‍ർത്ഥി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റിയ ഹൈക്കോടതി എതിർ സത്യവാങ്മൂലം സമ‍ർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

സംഭവിച്ചത് സാങ്കേതിക പിഴവെന്നും തിരുത്താൻ പറ്റുന്ന തെറ്റുകൾ മാത്രമാണ് പത്രികളില്‍ ഉള്ളത്. സൂക്ഷ്മ പരിശോധന സമയത്ത് റിട്ടേണിങ് ഓഫീസർക്ക് ഇക്കാര്യം സൂചിപ്പിക്കാമായിരുന്നുപിഴവുകൾ തിരുത്താൻ റിട്ടേണിങ് ഓഫീസർ അവ സരം നൽകിയില്ല.ഇതിന്റെ പേരിൽ പത്രിക തള്ളാൻ ആവില്ല. എ, ബി, ഫോമുകൾ വേണ്ടത് പാർട്ടി സ്ഥാനാർഥിയാകാനും ചിഹ്നം ലഭിക്കുന്നതിനുംഅതില്ലെങ്കിൽ സ്വതന്ത്രർ ആയി മത്സരിക്കാംസംസ്ഥാനത്ത് രണ്ട് നീതിയെന്ന് ഹർജിക്കാർ. കൊണ്ടോട്ടി, പിറവം മണ്ഡലങ്ങളിൽ ഫോം, ബി പിഴവ് തിരുത്താൻ സമയം അനുവദിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയിരുന്നു. തലശ്ശേരി , ദേവികുളം, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികളാണ് തള്ളിയത്. തലശ്ശേരിയിൽ എൻ ഹരിദാസിന്റെ പത്രികയും ദേവികുളത്ത് ആർ എം ധനലക്ഷ്മിയുടെ പത്രികയുമാണ് തള്ളിയത്. ദേശീയ പ്രസിണ്ടൻ്റ് ജെ പി നദ്ദയുടെ ഒപ്പ് രേഖപ്പെടുത്തിയ ഫോം എ ഹാജരാക്കാൻ കഴിയാത്തതിനാലാണ് തലശ്ശേരിയിൽ എൻ ഹരിദാസിന്റെ പത്രിക തള്ളയിത്. ഇടുക്കി ദേവികുളം മണ്ഡലത്തില്‍ എന്‍ഡിഎയിലെ എഐഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി. ആര്‍ എം ധനലക്ഷ്മിയുടെയും ഡമ്മി സ്ഥാനാര്‍ത്ഥിയുടെയും പത്രികയാണ് തള്ളിയത്. ഫോറം 26ല്‍ പൂര്‍ണമായി വിവരങ്ങളില്ലെന്ന് വരണാധികാരി പറഞ്ഞു.

അതേസമയം ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും മഹിള മോര്‍ച്ച സംസ്ഥാന നേതാവ് അഡ്വ. നിവേദിതയുടെ പത്രികയാണ് തള്ളിയത് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പ് സത്യവാങ്മൂലത്തിലില്ലാതതിനാലാണ്.

Eng­lish sum­ma­ry: elec­tion com­mi­a­sion on nom­i­na­tion rejection
You may also like this video;