ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍ ഒന്‍പതിന്

Web Desk
Posted on October 12, 2017, 5:28 pm

ന്യുഡല്‍ഹി: ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍ ഒന്‍പതിന് നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍ കുമാര്‍ ജ്യോതി ഡല്‍ഹിയിലാണ് പ്രഖ്യാപനം നടത്തിയത്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഹിമാചല്‍പ്രദേശില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഡിസംബര്‍ 18ന് വോട്ടെണ്ണല്‍ നടക്കും. 68 അംഗ ഹിമാചല്‍ നിയമസഭയുടെ കാലാവധി ജനുവരി 7ന് അവസാനിക്കും. അതേസമയം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി കമ്മീഷന്‍ പ്രഖ്യാപിച്ചില്ല.
ഹിമാചല്‍, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് പ്രഖ്യാപിക്കുമെന്നായിരുന്നു സൂചന. ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന ഡിസംബര്‍ 18ന് മുമ്പ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.