Janayugom Online
EVM janayugom

ഇവിഎമ്മിന്‍റെ വിശ്വാസ്യത: ഇലക്ഷന്‍ കമ്മീഷന്‍ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നു

Web Desk

ബോത്‌സ്വാന

Posted on June 02, 2018, 9:50 pm

ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ബോത്‌സ്വാനയിലെ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നു. എങ്ങനെ രാജ്യം 2019 ലെ പൊതുതെരഞ്ഞെടുപ്പിന് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ ഉപയോഗിക്കും എന്ന വസ്തുത നിര്‍ണായകമാകുന്നു. ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്ത ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് സാകഷ്യം വഹിക്കുകയാണ് ബോത്‌സ്വാന.

പ്രതിപക്ഷമായ ബോത്‌സ്വാന കോണ്‍ഗ്രസ് പാര്‍ട്ടി (ബി സി പി)ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കാനുള്ള ബോത്‌സ്വാന ഡെമോക്രേറ്റിക് പാര്‍ട്ടി(ബി ഡി പി ) സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പു നിയമ ഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. ഭരണ കക്ഷിയായ ബി ഡി പി ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിച്ചുകൊണ്ട് തെരെഞ്ഞെടുപ്പുനിയമങ്ങളില്‍ ഭേദഗതികള്‍ വരുത്തിയിരുന്നു. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്തതിലൂടെ ബി ഡി പിക്ക് അനുകൂലമായ തെരഞ്ഞെടുപ്പുഫലം ഉണ്ടാവുമെന്നാരോപിച്ചുകൊണ്ട് പ്രതിപക്ഷമായ ബി സി പി കോടതിയെ സമീപിച്ചിരിക്കുകയാണ്. ബി ഡി പി ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയോട് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ വേഗത്തിലാകുമെന്ന ബോത്‌സ്വാന ഇന്‍ഡിപ്പെന്റന്റ് ഇലക്റ്ററല്‍ കമ്മീഷന്‍ അംഗീകരിച്ച ഒരു സത്യവാങ്മൂലം നല്‍കാനാവിശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ബി ഡി പിയില്‍ നിന്നും ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചാലുള്ള ഗുണങ്ങളെക്കുറിച്ച് കോടതിക്ക് മുന്‍പില്‍ സാക്ഷി പറയണമെന്ന അപേക്ഷ സ്വീകരിച്ചിരിക്കുകയാണ്.

യന്ത്രങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെയും വി വി പാറ്റിന്റെയും ഒരു പ്രദര്‍ശനം അവര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.കഴിഞ്ഞ വര്‍ഷം ആം ആദ്മി പാര്‍ട്ടി മറ്റു ചിലപാര്‍ട്ടിക്കാരോടൊപ്പം ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഭാരത് ഇലക്‌ട്രോണിക് ലിമിറ്റഡ് (ബ ഇ എല്‍)ബോത്‌സ്വാനിയയില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം ഹാക്കത്തോണില്‍ പങ്കാളിയായതായി ആരോപിച്ചിരുന്നു. എന്നാല്‍ ബി ഇ എല്‍ ഇത് നിരാകരിച്ചു.

ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പിന് വേണ്ടി നിര്‍മ്മിച്ചവയാണെന്നും ഇത് സംബന്ധിച്ച് ഇന്ത്യയില്‍ നീണ്ട ചര്‍ച്ചകളുണ്ടായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ ഇന്ത്യന്‍ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ബി ഡി പിയുടെ അപേക്ഷ നിരസിക്കാനൊരുങ്ങുകയാണ്.