2015 ലെ വോട്ടർ പട്ടിക അംഗീകരിക്കണമെന്ന് ആവശ്യം; തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയിലേക്ക്

Web Desk

തിരുവനന്തപുരം

Posted on February 15, 2020, 11:09 am

ഹൈക്കോടതി വിധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയിലേക്ക്. തദ്ദേശ തിരഞ്ഞെടുപ്പിന് 2019 ലെ വോട്ടർ പട്ടിക ഉപയോഗിക്കണമെന്നുള്ള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് തെരഞ്ഞെടുപ്പ് കമ്മിഷൻറെ നടപടി. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ തിങ്കളാഴ്ച സുപ്രീംകോടതിയിൽ അപ്പീൽ നൽകും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ വി.ഭാസ്കരൻ ആണ് ഇതു സംബന്ധിച്ച് അറിയിപ്പ് നൽകിയത്.

തദ്ദേശ തിരഞ്ഞെടുപ്പിന് 2015 ലെ വോട്ടർ പട്ടിക അംഗീകരിക്കണമെന്ന ആവശ്യം കമ്മിഷൻ സുപ്രീംകോടതിയിൽ ഉന്നയിക്കും. ഹൈക്കോടതി വിധിയിലെ പ്രായോഗിക ബുദ്ധിമുട്ട് കോടതിയിൽ അറിയിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ അപ്പീൽ പോകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.തദ്ദേശ തെരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കരുതെന്ന് കഴിഞ്ഞ 13 നാണ് ഹൈക്കോടതി ഉത്തരവിട്ടത്. 2019ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഈ മാസം ഏഴ് വരെ പട്ടികയിലുള്ളവർക്ക് വോട്ടവകാശം നൽകണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു.

Elec­tion Com­mis­sion go to Supreme Court against High Court verdict

YOU MAY ALSO LIKE THIS VIDEO