Janayugom Online
AAP to Contest 35 Seats in Meghalaya assembly polls

കമ്മിഷന്‍ മോഡിക്ക് പ്രത്യുപകാരം ചെയ്യുന്നു: കെജ്‌രിവാള്‍

Web Desk
Posted on January 19, 2018, 9:41 pm

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നരേന്ദ്രമോഡിക്ക് പ്രത്യുപകാരം ചെയ്യുകയാണെന്ന് ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ഇരട്ടപ്പദവി വിഷയത്തില്‍ 20 എംഎല്‍എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ വിമര്‍ശിച്ചാണ് ആംആദ്മി പാര്‍ട്ടി രംഗത്തെത്തിയിരിക്കുന്നത്. ഈ തീരുമാനത്തിലൂടെ കൂടുതല്‍ മോശമായ അവസ്ഥയിലേക്ക് നിപതിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷനെന്നും അദ്ദേഹം പ്രതികരിച്ചു.
ആരോപണവിധേയരായ എംഎല്‍എമാരുടെ ഭാഗം കേള്‍ക്കാന്‍ പോലും തയാറാകാതെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇവരെ അയോഗ്യരാക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ 2015ലെ ഡല്‍ഹി നിയമസഭയില്‍ ചരിത്രവിജയം നേടിയ ആംആദ്മി പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ട്-അദ്ദേഹം ചൂണ്ടിക്കാട്ടി.