Web Desk

ന്യൂഡൽഹി

January 24, 2020, 7:17 pm

ട്വിറ്റർ പരാമർശം; കപിൽ മിശ്രയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് കമ്മിഷൻ

Janayugom Online

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി കപിൽ മിശ്രയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പോസ്റ്റ് നീക്കം ചെയ്യണമെന്ന് ട്വിറ്ററിനും നിർദ്ദേശം നൽകിയിട്ടുണ്ട്. കപിൽ മിശ്ര ട്വിറ്ററിൽ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. ഫെബ്രുവരി 8 ന് ഡൽഹിയിൽ നടക്കാൻ പോകുന്നത് ഇന്ത്യ‑പാകിസ്ഥാൻ മാച്ച് ആയിരിക്കുമെന്നും ആം ആദ്മി പാർട്ടിയും കോൺഗ്രസും ഷഹീൻബാഗ് പോലുള്ള മിനി പാകിസ്ഥാനുകൾ രാജ്യത്ത് സൃഷ്ടിക്കുകയാണെന്നുമായിരുന്നു കപിൽ മിശ്ര ട്വീറ്റ് ചെയ്തത്.

മിശ്ര തെരഞ്ഞടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ചീഫ് ഇലക്ഷൻ കമ്മിഷണർ ഡൽഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ആം ആദ്മി പാർട്ടി എംഎൽഎ അഖിലേഷ് ത്രിപാഠിക്കെതിരെ നോർത്ത് ഡൽഹി മോഡൽ ടൗണിൽ നിന്നാണ് കപിൽ മിശ്ര ജനവിധി തേടുന്നത്. ഫെബ്രുവരി 11 നാണ് ഡൽഹി തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്.

Eng­lish sum­ma­ry: Elec­tion Com­mis­sion issues notice to Kapil Mishra

YOU MAY ALSO LIKE THIS VIDEO