ബിജെപി ബൂത്ത്പിടിത്തം; ത്രിപുരയില്‍ 168 ബൂത്തുകളിലെ വോട്ടെടുപ്പ് റദ്ദാക്കി

Web Desk
Posted on May 08, 2019, 10:50 am

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ത്രിപുര ലോക്‌സഭാ മണ്ഡലത്തിലെ 168 ബൂത്തുകളില്‍ നടന്ന ആദ്യഘട്ട വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. ബിജെപി വ്യാപകമായി ബൂത്ത്പിടിത്തവും സംഘര്‍ഷവും നടത്തിയെന്ന പരാതിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഇത്തരത്തിലൊരു തീരുമാനം. മേയ് 12ന് ഇവിടെ റീപോളിംഗ് നടത്തുമെന്നാണ്  തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി.

168 ബൂത്തുകളില്‍ നടന്ന വോട്ടെടുപ്പ് അസാധുവാക്കുകയും മേയ് 12ന് ഇവിടെ റീപോളിംഗ് നടത്താമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.  മണ്ഡലത്തിൻറെ ചുമതലയുള്ള മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ട് പരിശോധിച്ചാണ് കമ്മീഷൻ റീ പോളിംഗ് നിർദ്ദേശിച്ചത്.