Web Desk

കൊൽക്കത്ത

April 11, 2021, 8:01 pm

ബംഗാൾ വെടിവയ്പ് ന്യായീകരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

Janayugom Online

തെരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിലുണ്ടായ വെടിവയ്പ്പിനെ ന്യായീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. അക്രമ സംഭവങ്ങള്‍ക്കിടെ സ്വന്തം ജീവന്‍ രക്ഷിക്കാനും ഇവിഎം അടക്കമുള്ള ഉപകരണങ്ങള്‍ സംരക്ഷിക്കാനുമാണ് കേന്ദ്രസേന വെടിയുതിര്‍ത്തതെന്നാണ് വാദം.

ശനിയാഴ്ച്ച പുലര്‍ച്ചെ സിതാല്‍കുച്ചിയിലെ പോളിംഗ് ബൂത്തിന് സമീപം രോഗിയെ സഹായിക്കാന്‍ കേന്ദ്ര സുരക്ഷാ സേന ശ്രമിക്കുന്നതിനിടെ 350 ഓളം വരുന്ന ഗ്രാമീണര്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. വോട്ടിങ് യന്ത്രങ്ങളും മറ്റു പോളിങ് സാമഗ്രികളും സംരക്ഷിക്കുന്നതിനും ആത്മരക്ഷയ്ക്കുമായി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് വെടിയുതിര്‍ക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നു.

അക്രമ സംഭവങ്ങൾ അരങ്ങേറിയ കൂച്ച് ബിഹാറിൽ രാഷ്ട്രീയ നേതാക്കൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്ക് ഏർപ്പെടുത്തി. മൂന്ന് ദിവസത്തേക്കാണ് നേതാക്കൾക്ക് ജില്ലയിൽ പ്രവേശനം തടഞ്ഞിരിക്കുന്നത്. അഞ്ചാം ഘട്ട വോട്ടെടുപ്പിന് 72 മണിക്കൂർ മുമ്പ് പ്രചാരണം അവസാനിപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; elec­tion com­mis­sion statement

You may also like this video;