രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രീയയുടെ നവീകരണത്തിന് 18 നവീന സംഭരംഭങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ. ഒരു പോളിങ് സ്റ്റേഷനിലെ പരമാവധി വോട്ടറന്മാരുടെ എണ്ണം 1200 ആയി കമ്മിഷൻ പരിമിതപ്പെടുത്തി. കൂടുതൽ വോട്ടറന്മാരുള്ള കോളനികളിൽ അധികമായി പോളിങ് ബൂത്തുകൾ സ്ഥാപിക്കും. ഇലക്ട്രൽ റോൾ അപ്‌ഡേറ്റിനായി ആർ ജി ഐ ഡേറ്റാ ബേസിൽ നിന്നും നേരിട്ട് ലഭിക്കുന്ന മരണ രജിസ്ട്രേഷന്റെ ഡേറ്റ പരിശോധനക്ക് ശേഷം അപ്‌ഡേറ്റ് ചെയ്യുമെന്നും കമ്മിഷൻ അറിയിച്ചു.
വോട്ടർ സ്ലിപ്പുകൾ കൂടുതൽ സൗഹൃദപരമാക്കും. തെരഞ്ഞെടുപ്പ് നവീകരണത്തിന്റെ ഭാഗമായി രാജ്യമെമ്പാടും കമ്മിഷൻ പ്രതിനിധികൾ സർവകക്ഷി സമ്മേളനങ്ങൾ വിളിച്ചുചേർത്തു. തെരഞ്ഞെടുപ്പ്മായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഏകികരിക്കുവാൻ ഡാഷ്ബോർഡിന് രൂപം നൽകും. ബിഎല്‍ഒ മാർക്ക് ഐ ഡി കാർഡ് നൽകും. ജീവനക്കാർക്കായി ബയോ മെട്രിക്ക് അറ്റെൻഡസ് സംവിധാനം ഏർപെടുത്തുവാനും കമ്മിഷൻ തീരുമാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.