October 1, 2022 Saturday

തെരഞ്ഞെടുപ്പ് തോൽവി; കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും പോസ്റ്ററുകൾ

Janayugom Webdesk
തിരുവനന്തപുരം
December 20, 2020 12:30 pm

തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും പോസ്റ്ററുകൾ. തൃശൂർ നഗരത്തിൽ കെ മുരളീധരനെ അനുകൂലിച്ച് മുരളീധരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്നാണ് പോസ്റ്റർ. തൃശൂർ യൂത്ത് കോൺഗ്രസ് — കെഎസ് യു കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ ഇറങ്ങിയിരിക്കുന്നത്.

അതേ സമയം കോൺഗ്രസ് വലിയ പരാജയമേറ്റുവാങ്ങിയ കൊല്ലത്ത് ബിന്ദു കൃഷ്ണക്ക് പിന്നാലെ കെപിസിസി വൈസ് പ്രസിഡൻറ് ശൂരനാട് രാജശേഖരനെതിരെയും പോസ്റ്റർ. ശൂരനാട് രാജശേഖരൻ ആർ എസ്. എസ് റിക്രൂട്ടിങ്ങ് ഏജന്റാണെന്നും കോൺഗ്രസ് പാർട്ടിയെ ആർഎസ്എസിന് വിറ്റു തുലച്ച ശൂരനാടിനെ പുറത്താക്കണമെന്ന് പോസ്റ്ററിൽ ആവശ്യം.

സേവ് കോൺഗ്രസ് എന്ന പേരിലാണ് ഡിസിസി, ആർസ്പി ഓഫീസുകൾക്ക് മുന്നിൽ പോസ്റ്റർ പതിച്ചത്. തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെ നഗരത്തിൽ ഇന്നലെ വ്യാപകമായി പോസ്റ്ററുകളുണ്ടായിരുന്നു. ബി ജെ പി ഏജൻറ് എന്ന് വിശേഷിപ്പിച്ചാണ് സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിൽ പോസ്റ്റർ പതിച്ചത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.