തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വോട്ടര്‍മാര്‍ക്ക് പ്രചാരണ വേളയില്‍ സമ്മാനിച്ച പണവും സാരികളും തിരികെ നല്കാന് ആവശ്യപ്പെട്ട് സ്ഥാനാര്‍ത്ഥി. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം.വോട്ടര്‍മാരുടെ വിധിയെ അംഗീകരിക്കുന്നുവെന്ന് പ്രതികരിച്ച പാസം നിര്‍സിംലൂ എന്ന സ്ഥാനാര്‍ത്ഥിയാണ് ജനങ്ങളോട് താന്‍ നല്കിയ സമ്മാനങ്ങള്‍ തിരിച്ചു തരാന്‍ ആവശ്യപ്പെട്ടത്. ഇന്ദല്‍വായി ഗ്രാമത്തിലെ സഹകരണ തെരഞ്ഞെടുപ്പിലാണ് ഇദ്ദേഹം മത്സരിച്ചത്.
പ്രചരണ സമയത്ത് സ്ത്രീ വോട്ടാര്മാര്ക്ക് സാരികളും, ഓരോ വോട്ടര്‍ക്കും 3000 രൂപ പണവും മദ്യവും മറ്റു സമ്മാനങ്ങളും ഇദ്ദേഹം നല്‍കിയിരുന്നു. എന്നാല്‍ പരാജയപ്പെട്ടതോടെ ഈ സമ്മാനങ്ങളും പണവും തിരികെ നല്‍കണം എന്ന് ആവശ്യപ്പെട്ട് സ്ഥാനാര്‍ത്ഥി ഗ്രാമത്തില്‍ പദയാത്ര നടത്തുകയായിരുന്നു.വാങ്ങിയ പണത്തില്‍നിന്നും കറച്ച് ചിലര്‍ തിരികെ നല്കി. ചിലര്‍ അതിനും തയ്യാറായില്ല. വോട്ടര്‍മാരെ വികാരം മനിയ്ക്കുന്നു എന്നായിരുന്നു പരാജയത്തിന് ശേഷം നരസിംലുവിന്റെ പ്രതികരണം.
98 പേര് വോട്ട് ചെയ്തതില്‍ ആകെ ഏഴ് വോട്ട് മാത്രമാണ് നര്‍സിംലൂവിന് ലഭിച്ചത്. ബാക്കി 79 വോട്ടും എതിര് സ്ഥാനാര്‍ത്ഥി സ്വന്തമാക്കി. ഇതോടെയാണ് അദ്ദേഹത്തിന് ദേഷ്യം വന്ന് സമ്മാനങ്ങള്‍ തിരികെ ആവശ്യപ്പെട്ടത്.
ENGLISH SUMMARY: Election failed; candidate asked money and gift return
YOU MAY ALSO LIKE THIS VIDEO