മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21 ന്

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21 ന് നടക്കും. 24 ന് വോട്ടെണ്ണല്‍ നടക്കും. ഒക്ടോബര്‍ നാലിനാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. രണ്ട് സംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
ഓരോ സ്ഥാനാര്‍ഥിക്കും വിനിയോഗിക്കാവുന്ന പരമാവധി തുക 28 ലക്ഷമായി നിശ്ചയിച്ചതായി കമ്മിഷന് അറിയിച്ചു. തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിന് മഹാരാഷ്ട്രയിലേക്ക് രണ്ട് പ്രത്യേക ഉദ്യോഗസ്ഥരെ അയക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു.