വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

Web Desk
Posted on January 18, 2018, 12:59 pm

ന്യൂഡല്‍ഹി: നാഗലാന്‍റ്, ത്രിപുര, മേഘാലയ എന്നീ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 18നും മേഘാലയ, നാഗലാന്‍റ് ഫെബ്രുവരി 27നും വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ മാര്‍ച്ച്‌ മൂന്നിന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.