യുപിയിൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത നീക്കങ്ങൾ

Web Desk

ലഖ്നൗ

Posted on October 28, 2020, 10:02 pm

ഉത്തർപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പിലും അപ്രതീക്ഷിത നീക്കങ്ങൾ. അടുത്തമാസം ഒഴിവുവരുന്ന പത്ത് സ്ഥാനങ്ങളിലേക്കായി 11 പേരാണ് നാമനിര്‍ദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. ബിഎസ്‌പിക്ക് ലഭിക്കുമെന്ന് കരുതിയിരുന്ന സീറ്റാണ് സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെ രംഗപ്രവേശം ചെയ്ത സ്വതന്ത്ര സ്ഥാനാർത്ഥി ത്രിശങ്കുവിലാക്കിയിരിക്കുന്നത്. ബിജെപിയുടെ പിന്തുണ കൂടി സ്വതന്ത്രസ്ഥാനാർത്ഥി പ്രകാശ് ബജാജിന് ലഭിച്ചാൽ ബിഎസ്‌പിയുടെ പ്രതീക്ഷ പൊലിയും.

നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന അവസാന ദിവസമായ ഇന്നലെയാണ് വാരാണസിയിൽ നിന്നുള്ള അഭിഭാഷകനായ പ്ര­കാ­ശ് ബജാജ് പത്രിക സമര്‍പ്പിച്ചത്. നിലവിലെ അംഗസംഖ്യ അനുസരിച്ച് ബിജെപിക്ക് എട്ട് സീറ്റുകൾ ജയിക്കാനാകും. 48 സീറ്റുള്ള എസ്‌പിക്ക് ഒരു സീറ്റ് ലഭിക്കും. 37 വോട്ടാണ് ജയിക്കാൻ ആവശ്യം. എസ്‌പി അംഗങ്ങളിൽ ഒരാൾ ബിജെപി പാളയത്തിലാണ്.

ബാക്കിയുള്ള പത്ത് അംഗങ്ങളുടെ പിന്തുണ പ്രകാശ് ബജാജിനുണ്ട്. ബിജെപിക്ക് തങ്ങളുടെ എട്ട് സ്ഥാനാർത്ഥികളെ വിജയിപ്പിച്ചതിന് ശേഷം എട്ട് എംഎൽഎമാരുടെ വോട്ട് ബാക്കിയുണ്ട്. എൻഡിഎ സഖ്യകക്ഷിയായ അപ്നാദളിന് ഒമ്പത് എംഎൽഎമാരും ബിഎസ്‌പിക്ക് നാലും സ്വതന്ത്രർ മൂന്നും നിഷാദ് പാർട്ടി, രാഷ്ട്രീയ ലോക്ദൾ എന്നിവർക്ക് ഓരോ സീറ്റുമുണ്ട്. ബിഎസ്‌പിക്ക് ആകെ 18 സീറ്റുകളാണ് നിയമസഭയിലുള്ളത്. രാംജി ഗൗതമാണ് പാർട്ടിയുടെ സ്ഥാനാർത്ഥി. നവംബർ ഒമ്പതിനാണ് വോട്ടെടുപ്പ് നടക്കുന്നത്.

Eng­lish sum­ma­ry; elec­tion in up lat­est updation

You may also like this video;