11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 11, 2024
September 11, 2024
September 10, 2024
September 9, 2024
September 9, 2024
September 9, 2024
September 8, 2024
September 7, 2024
September 6, 2024
September 3, 2024

കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്;കടുത്ത ആശയക്കുഴപ്പം

Janayugom Webdesk
ന്യൂഡല്‍ഹി
September 21, 2022 10:08 am

തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറത്തിറങ്ങാൻ ഒരു ദിവസംമാത്രം ശേഷിക്കെ പുതിയ പ്രസിഡന്റ്‌ ആരാകുമെന്ന കാര്യത്തിൽ കോൺഗ്രസിൽ കടുത്ത ആശയക്കുഴപ്പം. പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്നതിന്‌ രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്‌ ഉപാധികൾ മുന്നോട്ടുവയ്‌ക്കുന്നത് ഹൈക്കമാൻഡിനെ വെട്ടിലാക്കി.

മത്സരിക്കാന്‍ വേണ്ടി മുഖ്യമന്ത്രിപദം ഒഴിയാൻ ഗെലോട്ട്‌ ഒരുക്കമല്ല. പ്രസിഡന്റ്‌ പദവിയും മുഖ്യമന്ത്രിസ്ഥാനവും ഒന്നിച്ചുവേണമെന്ന നിലപാടാണ്‌ ഗെലോട്ടിന്‌. എതിരാളിയായ സച്ചിൻ പൈലറ്റ്‌ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്നതാണ് ​ഗെലോട്ടിന്റെ ആശങ്കയ്ക്ക് കാരണം.ചൊവ്വ രാത്രി വൈകി ഗെലോട്ട്‌ എംഎൽഎമാരുടെ യോഗം വിളിച്ചു. ഭാരത്‌ ജോഡോ യാത്രയിൽ പങ്കെടുക്കുന്ന സച്ചിൻ പൈലറ്റിന്റെ അസാന്നിധ്യത്തിലാണ് യോഗം. പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ പത്രിക സമർപ്പിക്കാൻ സോണിയ ഗെലോട്ടിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ആശയക്കുഴപ്പം തുടരുന്നതിനാല്‍ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ സോണിയ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി. ശശി തരൂരിനെ മുൻനിർത്തി മത്സരത്തിനുള്ള ഒരുക്കത്തിലാണ്‌ ജി–-23 വിഭാഗം. രാഹുൽ വിട്ടുനിൽക്കുകയും ഗെലോട്ട്‌ താൽപ്പര്യമില്ലാതെ മത്സരരംഗത്തേക്ക്‌ വരുന്നതും പരമാവധി അനുകൂലമാക്കാനാണ്‌ ജി–-23 ശ്രമം. കോൺഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കാൻ അനുമതി തേടി സോണിയ ഗാന്ധിയെ കണ്ട ശശി തരൂരിനെ പരോക്ഷമായി വിമർശിച്ച്‌ മാധ്യമവിഭാഗം തലവൻ ജയ്‌റാം രമേശ്‌.

മത്സരിക്കാൻ ആരും ആരുടെയും സമ്മതം വാങ്ങേണ്ട ആവശ്യമില്ലെന്നും പ്രത്യേകിച്ച്‌ പാർടി നേതൃത്വത്തിന്റെ സമ്മർദം വേണ്ടെന്നും ജയ്‌റാം രമേശ്‌ ട്വീറ്റ്‌ ചെയ്‌തു. മത്സരത്തിന്‌ തരൂർ സജ്ജമാകുന്നെന്ന്‌ വ്യക്തമായതോടെയാണ്‌ വിമർശവുമായി ജയ്‌റാം രമേശ്‌ രംഗത്തുവന്നത്‌.

Eng­lish summarty:
Elec­tion of Con­gress pres­i­dent; severe confusion

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.