Web Desk

തിരുവനന്തപുരം

December 27, 2020, 7:39 pm

അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും തെരഞ്ഞെടുപ്പ് നാളെ

Janayugom Online

സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും തെരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ 11ന് അധ്യക്ഷന്മാരുടെയും ഉച്ചതിരിഞ്ഞ് രണ്ടിന് ഉപാധ്യക്ഷന്മാരുടെയും തെരഞ്ഞെടുപ്പും നടക്കും. ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 30 ന് നടക്കും. കോര്‍പ്പറേഷനില്‍ ജില്ലാ കളക്ടറും, മുനിസിപ്പാലിറ്റികളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച വരണാധികാരികളുമാണ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടത്തുന്നത്. ത്രിതല പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് അതതു വരണാധികാരികളുടെ മേൽനോട്ടത്തിലാണ് നടക്കുക.

Eng­lish sum­ma­ry; Elec­tion of Pres­i­dents and Vice Pres­i­dents tomorrow

You may also like this video;