കോണ്‍ഗ്രസ് കുതിപ്പ്; ബിജെപി കിതപ്പ്

ന്യൂഡല്‍ഹി: അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുക. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ടിആര്‍എസും ഭരണം ഉറപ്പിച്ചു കഴിഞ്ഞു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നു. എന്നാല്‍ മധ്യപ്രദേശിലെ കാര്യങ്ങള്‍ ഫോട്ടോഫിനിഷിനിലേക്ക് പോകുകയാണ്. മിസോറാമില്‍ എംഎന്‍എഫും മുന്നിലാണ്.
- രാജസ്ഥാന് – കോണ്‍ഗ്രസ് – 95 ബിജെപി – 85 ബിെസ്പി – 3 മറ്റുള്ളവര്‍ – 15
- ഛത്തീസ്ഗഡ് – കോണ്‍ഗ്രസ് – 58 ബിജെപി – 25 ജെസിസി – 2 മറ്റുള്ളവര്‍ – 5
- തെലങ്കാന – കോണ്‍ഗ്രസ് – 26 ബിജെപി – 3 ടിആര്‍എസ് – 80 മറ്റുള്ളവര്‍ – 7
- മധ്യപ്രദേശ് – കോണ്‍ഗ്രസ് – 116 ബിജെപി – 99 ബിഎസ്പി – 7 മറ്റുള്ളവര്‍- 8
- മിസോറാം – കോണ്‍ഗ്രസ് – 8 ബിജെപി – 1 എംഎന്‍എഫ് – 26 മറ്റുള്ളവര്‍- 5